സിനിമാ സ്റ്റൈലിൽ എംഎൽഎയുടെ കാറിനെ ചേസ് ചെയ്തു; രാത്രിയോടെ പൊലീസിന്റെ വലയിൽ പ്രതികൾ!
തിരുവനന്തപുരം: വനിതാ എം എൽ എയുടെ കാറിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് തടയാൻ ശ്രമിച്ച യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മൂന്നു പേരെയാണ് മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി 8. 45 ന് ആയിരുന്നു സംഭവം.
പാലക്കാട് കോങ്ങാട് എം എൽ എ കെ ശാന്തകുമാരി സഞ്ചരിച്ച കാറിനെ ആണ് മൂന്ന് യുവാക്കൾ പലതവണ പിന്തുടരാൻ ശ്രമിച്ചത്. സംഭവത്തിൽ വെമ്പായം തേക്കട ജൂലാമന്ദിർ എ. അംജത്ത് ( 28) , പിരപ്പൻകോട് കൊപ്പം മഞ്ചാടിമൂട് ആർ.ബി നിവാസിൽ ബി ബെന്നി ( 28 ) , കൊപ്പം ശാന്തിമംഗലത്ത് എൽ സമ്പത്ത് ( 27 ) എന്നിവരാണ് കുടുങ്ങിയത്. പാലക്കാട്ടിൽ നിന്നും തിരുവനന്തപുരം ജില്ലയിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു എം എൽ എയായ കെ ശാന്തകുമാരി.

ആറ്റിങ്ങൽ കഴിഞ്ഞാണ് സംഭവം നടന്നത്. എം എൽ എയുടെ കാറിനെ പിന്തുടരുകയും മൂന്നംഗ സംഘം ഇടയ്ക്കിടയ്ക്ക് മുന്നിൽ കയറുകയും ചെയ്തു കൊണ്ടേയിരുന്നു. പിന്നാലെ, ഈ കാറിനെ ചെറുത്തു നിർത്തുകയും ചെയ്തു. പള്ളിപ്പുറത്തുള്ള സി ആർ പി എഫ് ക്യാമ്പിന് സമീപത്തുവച്ചാണ് എം എൽ എയെ മൂന്ന് യുവാക്കൾ ചേർന്ന് ചെറുത്തു നിർത്തിയത്.
കാറിലായിരുന്നു ഈ യുവാക്കളുടെയും സഞ്ചാരം. ഉടൻ തന്നെ രോഷാകുലയായി എം എൽ എ പുറത്തിറങ്ങി. ഇത് കണ്ടു ഭയന്ന് യുവാക്കൾ കാറുമായി സ്ഥലം വിടുകയാണ് ചെയ്തത്. സംഭവം മംഗലപുരം പൊലീസിനോട് വ്യക്തമാക്കിയതിന് പിന്നാലെ, എം എൽ എ കാറിന്റെ നമ്പർ അടക്കം കൈമാറി തിരുവനന്തപുരത്തേക്ക് എം എൽ എ യാത്ര തുടർന്നു.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
എന്നാൽ, പരാതി ലഭിച്ച അന്നു തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ , രാത്രിയോടെ മൂന്ന് യുവാക്കളെയും പിടികൂടാൻ കഴിഞ്ഞു. ഇവർ വർക്കല വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോയി മടങ്ങവെ ആണ് എം എൽ എ യുടെ കാറിനെ തടയാൻ ശ്രമിച്ചത് . അശ്രദ്ധമായി വാഹനം ഓടിച്ചതിന് യുവാക്കൾക്ക് എതിരെ പോലീസ് കേസെടുത്ത് പിഴയീടാക്കി. അതേസമയം, വാഹനത്തിന് ഉള്ളിൽ ആരാണെന്ന് കണ്ടെത്താൻ വേണ്ടി ആയിരുന്നു കാറിനെ പിന്തുടർന്നതെന്ന് യുവാക്കൾ പോലീസിനോട് വ്യക്തമാക്കി.












Click it and Unblock the Notifications