തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിശോധനകൾ ഇല്ല, കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ്; ഡോക്ടർക്ക് സസ്‌പെൻഷൻ

ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Google Oneindia Malayalam News
doctor31

തിരുവനന്തപുരം: പരിശോധനകൾ നടത്താതെ കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജൻ ഡോ. വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

എല്ലാ ഭാ​ഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..എല്ലാ ഭാ​ഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഒമ്പതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. എന്നാൽ ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു.

doctor31

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഹെൽത്ത് കാർഡുകൾ ഏർപ്പെടുത്തിയത്. ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെൽത്ത് കാർഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഉയർന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

കെഎസ്ആർടിസിക്ക് കീഴിലുള്ള വാഹനങ്ങൾ ഉൾപ്പെടെ 2506 വാഹനങ്ങൾ കേരളം ഈ മാസം പൊളിക്കുംകെഎസ്ആർടിസിക്ക് കീഴിലുള്ള വാഹനങ്ങൾ ഉൾപ്പെടെ 2506 വാഹനങ്ങൾ കേരളം ഈ മാസം പൊളിക്കും

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിനുള്ള സർട്ടിഫിക്കറ്റ് ഡോക്ടർമാർ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടു നൽകുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ നടത്തിയത്. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഹെൽത്ത് കാർഡുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകിയാൽ ഹെൽത്ത് കാർഡ് ലഭിക്കുമെന്നത് ആരോഗ്യവകുപ്പിന് അപമാനമാണെന്നും വി ഡി സതീശൻ പറഞ്ഞു.

Thiruvananthapuram
English summary
Thiruvananthpuram:Doctor suspended for giving health card after taking bribe without conducting tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X