Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദാരുണാന്ത്യം, മരം വീണ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥി മരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ദാരുണ സംഭവം. തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മരം വീണ് മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഗിരിജ കുമാരി കോണ്‍ഗ്രസ് നേതാവാണ്.

രാവിലെ 11.30തോട് കൂടിയാണ് ദാരുണമായ സംഭവം നടന്നത്. ഗിരിജാ കുമാരി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. പ്രചാരണത്തിനിടെ ഇടവഴിയിലൂടെ നടന്ന് പോകുന്നതിനിടെയാണ് അപകടം നടന്നത്.

tvm

തൊട്ടടുത്തുളള പറമ്പില്‍ മുറിച്ച് നീക്കിക്കൊണ്ടിരിക്കുകയായിരുന്ന മരം തെന്നി ഇടവഴിയിലൂടെ നടന്ന് പോയിക്കൊണ്ടിരുന്ന ഗിരിജാ കുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു എന്നാണ് വിവരം. തലയ്ക്കാണ് അപകടത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയത്. ഗിരിജയെ ഉടനെ തന്നെ പാറശാലയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷപ്പെടുത്താനിയില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. കാരോട് പഞ്ചായത്തിലെ സിഡിഎസ് അംഗമായിരുന്നു ഗിരിജ കുമാരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+