തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് രാജവെമ്പാലയുമായി നടുറോഡിൽ വാവ സുരേഷ്: വാവ സുരേഷ് പിടികൂടുന്ന 150ാമത്തെ രാജവെമ്പാല

  • By Desk
Google Oneindia Malayalam News

പാലോട് : പതിനഞ്ചടി നീളമുള്ള രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാവസുരേഷിന്റെ കാലിന് പരിക്കേറ്റു. ഒരു മണിക്കൂർ നീണ്ട സാഹസിക പരിശ്രമത്തിനൊടുവിൽ സർപ്പരാജനെ വാവ കീഴടക്കി. ഇന്നലെ വൈകിട്ട് നാലരയോടെ ചെങ്കോട്ട ഹൈവേയിൽ പാലോട് എക്‌സർവീസ് കോളനി ജംഗ്‌ഷനിലാണ് സംഭവം. വാവ സുരേഷ് പിടികൂടുന്ന 150-ാമത്തെ രാജവെമ്പാലയാണിത്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ ചെങ്കോട്ട റോഡിൽ തടിച്ചു കൂടി.

<strong>ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്</strong>ശബരിമലയിലേക്ക് കണ്ണൂര്‍ പട; 5000 സംഘപരിവാറുകാര്‍, 1800 സഖാക്കള്‍- കേരളകൗമുദി റിപ്പോര്‍ട്ട്

പത്ത് വയസുള്ള ആൺ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. റോഡുവക്കിലെ മരപ്പൊത്തിൽ ഒളിച്ചിരുന്ന പാമ്പിനെ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. വെള്ളിയാഴ്ച മലവെള്ളത്തിൽ കുട്ടത്തി ക്ഷേത്രം തോട്ടിലൂടെ ഒഴുകി വന്ന പാമ്പ് റോഡ് മുറിച്ചുകടന്ന് ഇറച്ചിപ്പാറ ആറ്റിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്ഥലവാസികൾ കണ്ടെത്തുകയായിരുന്നു.റോഡരികിലെ മഹാഗണി മരത്തിനു സമീപം അപ്രത്യക്ഷമായ രാജവെമ്പാലയെ പിടികൂടാൻ വാവ സുരേഷ് എത്തിയെങ്കിലും വൈകുന്നേരം വരെ ശ്രമിച്ചിട്ടും കണ്ടുകിട്ടിയില്ല.

kingcobrawithvavasuresh11

എക്‌സ്‌കോളനി ബ്രദേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങൾ വാവയുടെ നിർദ്ദേശമനുസരിച്ച് രാത്രിയിലും ഇവിടെ കാവലിരുന്നു. ആൾക്കൂട്ടത്തിന്റെ സാന്നിദ്ധ്യമില്ലാതെ ഇന്നലെ രാവിലെ മുതൽ വാവ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു.വൈകുന്നേരത്തെ മരപ്പൊത്തിൽ നിന്ന് പുറത്തിറങ്ങിയ പാമ്പിന്റെ വാലിൽ തൂക്കി വരുതിയിൽ നിർത്താനുള്ള ശ്രമത്തിനിടെ കാല്പപാദത്തിനാണ് മുറിവേറ്റത്.വാവ സുരേഷ് പിടികൂടുന്ന 150-ആമത്തെ രാജവെമ്പാലയാണിത്.

പതിനഞ്ചടി നീളമുള്ള രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാവസുരേഷിന്റെ കാലിന് പരിക്കേറ്റു.ഒരു മണിക്കൂർ നീണ്ട സാഹസിക പരിശ്രമത്തിനൊടുവിൽ സർപ്പരാജനെ വാവ കീഴടക്കി.ഇന്നലെ വൈകിട്ട് നാലരയോടെ ചെങ്കോട്ട ഹൈവേയിൽ പാലോട് എക്‌സർവീസ് കോളനി ജംഗ്‌ഷനിലാണ് സംഭവം.പത്ത് വയസുള്ള ആൺ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. റോഡുവക്കിലെ മരപ്പൊത്തിൽ ഒളിച്ചിരുന്ന പാമ്പിനെ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്.

വെള്ളിയാഴ്ച മലവെള്ളത്തിൽ കുട്ടത്തി ക്ഷേത്രം തോട്ടിലൂടെ ഒഴുകി വന്ന പാമ്പ് റോഡ് മുറിച്ചുകടന്ന് ഇറച്ചിപ്പാറ ആറ്റിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്ഥലവാസികൾ കണ്ടെത്തുകയായിരുന്നു.റോഡരികിലെ മഹാഗണി മരത്തിനു സമീപം അപ്രത്യക്ഷമായ രാജവെമ്പാലയെ പിടികൂടാൻ വാവ സുരേഷ് എത്തിയെങ്കിലും വൈകുന്നേരം വരെ ശ്രമിച്ചിട്ടും കണ്ടുകിട്ടിയില്ല.എക്‌സ്‌കോളനി ബ്രദേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങൾ വാവയുടെ നിർദ്ദേശമനുസരിച്ച് രാത്രിയിലും ഇവിടെ കാവലിരുന്നു. ആൾക്കൂട്ടത്തിന്റെ സാന്നിദ്ധ്യമില്ലാതെ ഇന്നലെ രാവിലെ മുതൽ വാവ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു.വൈകുന്നേരത്തെ മരപ്പൊത്തിൽ നിന്ന് പുറത്തിറങ്ങിയ പാമ്പിന്റെ വാലിൽ തൂക്കി വരുതിയിൽ നിർത്താനുള്ള ശ്രമത്തിനിടെ കാല്പപാദത്തിനാണ് മുറിവേറ്റത്.

Thiruvananthapuram
English summary
Vava suresh with King cobra in road.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X