തൃശ്ശൂരിൽ ഇന്ന് 7 പേർക്ക് കൂടി രോഗം, 15 പേർക്ക് രോഗമുക്തി!ചികിത്സയിലുള്ളത് 327 പേർ
തൃശ്ശൂർ; ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേർ രോഗമുക്തരായി. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 327 ആയി. ഇതുവരെ 199 പേർ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കരോഗികളില്ല.
ഖത്തറിൽ നിന്ന് വന്ന മരത്താക്കര സ്വദേശി (26, പുരുഷൻ), കുവൈറ്റിൽ നിന്ന് എത്തിയ കുന്നംകുളം സ്വദേശി (35, പുരുഷൻ), പുത്തൻചിറ സ്വദേശി (37, പുരുഷൻ), മഹാരാഷ്ട്രയിൽ നിന്ന് 16 ന് തിരിച്ചെത്തിയ ചാലക്കുടി
സ്വദേശി (55, പുരുഷൻ), മുംബൈയിൽ നിന്ന് തിരിച്ചെത്തിയ പുത്തൻചിറ സ്വദേശി (59, പുരുഷൻ), മുണ്ടൂർ സ്വദേശി(32, പുരുഷൻ), ഡൽഹിയിൽ നിന്ന് എത്തിയ മാടക്കത്തറ സ്വദേശി (36, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 119 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കി. മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് എന്നിവ പൂർണ്ണമായും തൃശൂർ കോർപ്പറേഷനിലെ 24,25,26,27, 31,33 ഡിവിഷനുകളുമാണ് സോണിൽ നിന്ന് ഒഴിവാക്കിയത്.
അതേ സമയം, ജൂൺ 21, 24 തീയതികളിൽ കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ച 5 തദ്ദേശ സ്ഥാപന പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരും.
തൃശൂർ കോർപ്പറേഷനിലെ 3,32,35,36,39,48,49 ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിലെ 7,8,11,15,19,20 ഡിവിഷനുകൾ, കാട്ടകാമ്പാൽ പഞ്ചായത്തിലെ 6,7,9 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 14,15,16 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14,15 വാർഡുകൾ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് സോൺ ആയി തുടരും.
ഇവിടങ്ങളിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങൾ ഉച്ചക്ക് 2 മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.
ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്