Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് വ്യാപനം രൂക്ഷം; 81 പേർക്ക് രോഗം..പ്രോട്ടോക്കോൾ വീഴ്ചയെന്ന് റിപ്പോർട്ട്

തൃശ്ശൂർ; ആശങ്ക ഉയർത്തി തൃശ്ശൂർ മെഡിക്കൽ കോളേജിലെ കിടപ്പു രോഗികളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 81 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാർഡിലെ 44 രോഗികൾക്കും 37 കൂട്ടിരിപ്പുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

covid

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

നേരത്തേ മെഡിക്കൽ കോളേജിലെ മുപ്പത് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ക്ലിനിക്കൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്കായിരുന്നു രോഗം. തുടർന്ന് ഹോസ്റ്റൽ അടയ്ക്കുകയും രണ്ട് ബാച്ചുകൾക്ക് അവധി നൽകുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജ് വളപ്പിലെ കോഫി ഹൗസ് ജീവനക്കാരായ 13 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ആശുപത്രിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആഭ്യന്തര പരിശോധന റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. ആശുപത്രി വാർഡുകളിലേക്ക് ആശുകളുടെ തള്ളിക്കയറ്റം ഉണ്ടെന്നും തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ശരിയായ രീതിയിൽ സ്ലീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്നും മാസ്ക് ഉപയോഗിക്കുന്നതിൽ വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആശുപത്രിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഇന്നലെ ജില്ലയിൽ 2,023 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മാത്രം 1,996 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 9,740 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 3,07,438 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+