Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രം; തിടമ്പേറ്റി റോബോട്ട് ആന, ജീവനുള്ള ആന പുറകില്‍ നില്‍ക്കണം

ആനയുടെ തലയും കണ്ണും വായയും ചെവിയും വാലും എല്ലാം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നത്.

temple

തൃശൂര്‍: ക്ഷേത്രോത്സവത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചിരിക്കുകയാണ് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇത്തവണ ക്ഷേത്രത്തിലെ ഉത്സവത്തില്‍ തിടമ്പേറ്റിയിരിക്കുന്നത് റോബോട്ട് ആനായാണ്. ചെണ്ട മേളത്തിനൊപ്പം തലയും ചെവിയും വാലും ആട്ടി ഒരു കൊമ്പന്‍ എങ്ങനെയാണോ നില്‍ക്കുന്നത് അതുപോലെ തന്നെയാണ് ഈ റോബോട്ട് ആനയും ഉത്സവത്തിന് എത്തിയത്. പുതിയ റോബോട്ട് ആനയുമായുള്ള ഉത്സവം എല്ലാവര്‍ക്കും കൗതുകവും ആശ്ചര്യവുമായി.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആന

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആന

ഒറ്റ നോട്ടത്തില്‍ ജീവനുള്ള ആ പുറകില്‍ നില്‍ക്കണം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആനയ്ക്ക് പത്തരയടി ഉയരമാണുള്ളത്. കൗതുകമുണര്‍ത്തുന്ന ഈ ആനയെ തൊടാന്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ മത്സരിച്ചു. ക്ഷേത്രത്തിലേക്ക് പെറ്റ് ഇന്ത്യ എന്ന സംഘടനയാണ് ആനയെ സമര്‍പ്പിച്ചത്.

800 കിലോ ഭാരം

800 കിലോ ഭാരം

രാവിയെലോടെ കളഭാഭിഷേകവും ആനയെ നടയിരുത്തലും നടന്നു. ഉച്ചയ്ക്ക് ശേഷം ആചാര്യ സംഗമവും തുടര്‍ന്ന് എഴുന്നള്ളപ്പുമുണ്ടായി. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ആനയുടെ ജീവന് തുല്യമായ ആനയ്ക്ക് 10-ഒന്നര അടി ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ട്.
പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തിലാണ് മേളം നടന്നത്. 50 ഓളം കലാകാരന്മാര്‍ മേളത്തില്‍ പങ്കെടുത്തു.

ക്ഷേത്രത്തിന്റെ തീരുമാനം

ക്ഷേത്രത്തിന്റെ തീരുമാനം

പുതിയ റോബോട്ട് ആനയ്ക്ക് നാല് പേരെ വഹിക്കാന്‍ സാധിക്കും. ആനയുടെ തലയും കണ്ണും വായയും ചെവിയും വാലും എല്ലാം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആചാരങ്ങള്‍ക്കോ ഉത്സവങ്ങള്‍ക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ആനയെയോ മറ്റേതെങ്കിലും മൃഗങ്ങളെയോ ഒരിക്കലും ഉപയോഗിക്കില്ലെന്ന തീരുമാനം ക്ഷേത്രം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റോബോട്ട് ആനയെ എഴുന്നള്ളിച്ചത്.

 അഞ്ച് ലക്ഷം രൂപ ചെലവ്

അഞ്ച് ലക്ഷം രൂപ ചെലവ്

ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂടില്‍ റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ആന പ്രവര്‍ത്തിക്കുന്നത് ട്രോളിയിലാണ് ആന സഞ്ചരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മാസം എടുത്താണ് ഈ ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ ആനകളില്ലാതെ ആഘോഷങ്ങളില്ല.

ഇടഞ്ഞ് തെച്ചിക്കോട്ടുകാവ് രാമന്‍

ഇടഞ്ഞ് തെച്ചിക്കോട്ടുകാവ് രാമന്‍


അതേസമയം, ജീവനുള്ള ആനകളെ ക്ഷേത്ര ഉത്സവത്തിന് ഉപയോഗിക്കുന്നത് ക്ഷേത്ര ഭാരവാഹികളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ആന ഇടയുന്നത് അടക്കമുള്ള സംഭവങ്ങള്‍ ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതിനലേക്ക് വരെ എത്തിക്കും. ദിവസങ്ങള്‍ക്ക് മുമ്പ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആന ഇടഞ്ഞിനെ തുടര്‍ന്ന് പാപ്പാന്‍മാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

13 പേരെ കൊന്ന ആന

13 പേരെ കൊന്ന ആന

എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. പുറകില്‍ നിന്നിരുന്ന ആന ചിന്നം വിളിച്ചത് കേട്ട് പേടിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോേട്ടാടിയത്. ഉടന്‍തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കേരളത്തിലെ ആനപ്രേമികളുടെ എക്കാലത്തെയും ഹീറോയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. ഇതുവരെ ഈ ആന 13 പെരെയാണ് കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+