തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഎഎ സമരക്കാരെ കോടതി ശിക്ഷിച്ചു; മുഖ്യമന്ത്രി പറഞത് ജലരേഖയായി, തടവും പിഴയും 10 പേര്‍ക്ക്

Google Oneindia Malayalam News

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) പ്രതിഷേധിച്ച കേസില്‍ പത്ത് പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി തടവും പിഴയും വിധിച്ചത്. പിവി സജീവ് കുമാര്‍, പിഎ കുട്ടപ്പന്‍, വിപിന്‍ദാസ്, ഗഫൂര്‍ അഴീക്കോട്, ഇസ്മാഈല്‍, സലാം, മന്‍സൂര്‍, ജലീല്‍ മാള, മജീദ് പുത്തന്‍ചിറ, മനാഫ് കരൂപ്പടന്ന തുടങ്ങിയര്‍ക്ക് 300 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് വിധിച്ചത്. കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ 2019 ഡിസംബര്‍ 17ന് പ്രതിഷേധ പ്രകടനം നടത്തി എന്നാണ് കേസ്.

c

ഏഴ് കേസുകളാണ് തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ഇതില്‍ നാല് കേസിലും ശിക്ഷിച്ചുവെന്നും ബാക്കി കേസുകളില്‍ വിധി വരാനുണ്ടെന്നും സമരക്കാര്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. പല പ്രതിഷേധങ്ങള്‍ക്കും ഇടതുപക്ഷ സംഘടനകള്‍ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി എന്ന് ശിക്ഷിക്കപ്പെട്ടവര്‍ പറയുന്നു.

പ്രിയങ്കാ ഗാന്ധി ചവിട്ടി, കൈ പിരിച്ചു... രാഹുല്‍ ഗാന്ധി ഷര്‍ട്ട് കീറാന്‍ ശ്രമിച്ചു... ആരോപണങ്ങളുമായി ബിജെപിപ്രിയങ്കാ ഗാന്ധി ചവിട്ടി, കൈ പിരിച്ചു... രാഹുല്‍ ഗാന്ധി ഷര്‍ട്ട് കീറാന്‍ ശ്രമിച്ചു... ആരോപണങ്ങളുമായി ബിജെപി

സിഎഎ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളിലും ഒരു കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് ജൂണ്‍ അവസാനത്തില്‍ മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു. 835 കേസുകളാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്‍വലിച്ചത് 34 എണ്ണം മാത്രം. ഇതില്‍ 28 കേസുകളും കണ്ണൂര്‍ ജില്ലയിലാണ്. ആറ് കേസുകള്‍ എറണാകുളം ജില്ലയിലും. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കിയത്.

ഇന്ത്യ കണ്ണായ മാര്‍ക്കറ്റ്; സൗദി അറേബ്യ വീണു... കുതിച്ചുകയറി റഷ്യ, അമേരിക്കന്‍ പാര നേട്ടമായിഇന്ത്യ കണ്ണായ മാര്‍ക്കറ്റ്; സൗദി അറേബ്യ വീണു... കുതിച്ചുകയറി റഷ്യ, അമേരിക്കന്‍ പാര നേട്ടമായി

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി സമരം നടന്നിരുന്നു. കേരളത്തില്‍ പല സമരങ്ങള്‍ക്കും യുഡിഎഫും എല്‍ഡിഎഫും നേതൃത്വം നല്‍കി. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സിഎഎ സമരം കേരളത്തില്‍ സമാധാനപരമായിരുന്നു. ക്ലബ്ബുകളും മഹല്ലുകളും പൊതുജന കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ സിഎഎ വിരുദ്ധ സമരം നടത്തിയിരുന്നു. എല്ലാവര്‍ക്കെതിരെയും ഇപ്പോഴും കേസുണ്ട്. 8000ത്തോളം പേരാണ് സിഎഎ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍.

Recommended Video

cmsvideo
ഇടുക്കി ഡാം നാളെ തുറക്കും ; 8 മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും | *Weather

Thrissur
English summary
Citizenship Amendment Act Case: Thrissur Court Verdict Against 10 People
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X