തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുളത്തില്‍ മുങ്ങിമരിച്ച കുട്ടികള്‍ക്ക് വിട: മുങ്ങിമരണം തൃശൂരിലെ പോലീസ് അക്കാദമി കുളത്തില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പോലീസ് അക്കാദമി വളപ്പിലെ കുളത്തില്‍ മുങ്ങിമരിച്ച കുരുന്നുകള്‍ക്ക് വിട. പോലീസ് അക്കാദമി അങ്കണത്തിലെ ഓപ്പണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച അച്യുത് കൃഷ്ണയുടേയും(ഏഴ്) അഭിമന്യുവിന്റേയും (ഒന്‍പത്) മൃതദേഹങ്ങളില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ 11.30 തോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചത്. ആയിരക്കണക്കിന് ആളുകളാണ് കുട്ടികള്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചത്.

<strong>ഹിമാലയത്തിന് അപകടമണി മുഴങ്ങുന്നു: ഹിമാലയത്തെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന്</strong>ഹിമാലയത്തിന് അപകടമണി മുഴങ്ങുന്നു: ഹിമാലയത്തെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന്

റേഞ്ച് ഐ.ജി. എം.ആര്‍. അജിത് കുമാര്‍, എന്‍.സി.സി. വനിതാ ബറ്റാലിയന്‍ കമാണ്ടിങ്ങ് ഓഫീസര്‍ കേണല്‍ എച്ച്. പദ്മനാഭന്‍, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ, രാഷ്ട്രീയ -സാംസ്‌കാരിക നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അനുശോചനവുമായെത്തിയിരുന്നു. പോലീസ് അക്കാദമിയിലെ അംഗങ്ങളും അച്യുത് കൃഷ്ണയുടേയും അഭിമന്യുവിന്റേയും സ്‌കൂളുകളിലെ വിദ്യാര്ഥികളും അധ്യാപകരും എത്തിയതോടെ അക്കാദമിയിലെ ഹാള്‍ നിറഞ്ഞ് കവിഞ്ഞു. 12 മണിയോടെയാണ് മൃതദേഹങ്ങള്‍ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയത്.

suicide-18

വ്യാഴാഴ്ച വൈകിട്ട് നാലിനു സ്‌കൂള്‍ വിട്ടുവന്നശേഷം കുട്ടികള്‍ ആരുമറിയാതെ കുളത്തില്‍ കുളിക്കാന്‍ പോകുകയായിരുന്നു. അക്കാദമി കാന്റീനു സമീപത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്. രാത്രി എഴരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അക്കാദമിയിലെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ എ.എസ്.ഐ. അകുലിന്റെയും പ്രീനയുടേയും മകനാണ് അച്യുത് കൃഷ്ണ. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീനയുടെയും അരുണിന്റേയും മകനാണ് അഭിമന്യു. അച്യുത് കൃഷ്ണ പാടൂക്കാട് കോ- ഓപ്പറേറ്റീവ് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയും അഭിമന്യൂ വില്ലടം ഗവ. ഹൈസ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ഥിയുമാണ്.

Thrissur
English summary
dead bodies burried in accident death in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X