തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീരിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ അടിച്ചുകൊന്നു: സംഭവം തൃശൂരില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇടഞ്ഞ ആനയുടെ തുമ്പി കൊണ്ടുള്ള അടിയേറ്റ് തെറിച്ചുവീണ ഒന്നാം പാപ്പാന്‍ മരിച്ചു. പരാക്രമം കാട്ടിയ ആനയുടെ പുറത്തിരുന്ന രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു. പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ് കുമാറാണ് (42) മരിച്ചത്. തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് കഴിച്ച് ക്ഷേത്രത്തിലെത്തിയ രാജേഷ് കുമാര്‍ ആനയെ മാറ്റിക്കെട്ടാന്‍ ശ്രമിക്കുന്നതിനിടക്കാണ് അടിയേറ്റത്. മൂന്ന് ദിവസം മുമ്പ് രണ്ടാം പാപ്പാനായെത്തിയ പാലക്കാട് സ്വദേശി ശിവദാസനാണ് രക്ഷപ്പെട്ടത്.

തിരുവനന്തപുരം വട്ടപ്പാറയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നു: സ്ഥലത്ത് ഭൗമശാസ്ത്രവിഭാഗം പരിശോധന നടത്തിതിരുവനന്തപുരം വട്ടപ്പാറയിൽ ഭൂമി ഇടിഞ്ഞു താഴ്ന്നു: സ്ഥലത്ത് ഭൗമശാസ്ത്രവിഭാഗം പരിശോധന നടത്തി

ഇടഞ്ഞത് പാര്‍ത്ഥസാരഥി

ഇടഞ്ഞത് പാര്‍ത്ഥസാരഥി


എല്‍ത്തുരുത്ത് പുതൃക്കോവില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ക്ഷേത്രവളപ്പില്‍ ഇടഞ്ഞത്. നീരിലായതിനെ തുടര്‍ന്ന് ആറ് മാസത്തോളമായി തളച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസം മുമ്പ് പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ചികിത്സകരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ആനയുടെ കെട്ടഴിച്ചത്.

പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു

പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു


വെള്ളം കൊടുക്കുന്നതിനിടെ പാപ്പാനെ ആന തുമ്പികൈ കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം ചുറ്റമ്പലത്തിന്റെ ഭിത്തിയുടെ കല്ലില്‍ നെറ്റിയിടിച്ച് പാപ്പാന്‍ വീഴുകയായിരുന്നു. നെറ്റി പൊളിഞ്ഞ് രക്തം വാര്‍ന്നു കിടന്ന ഇയാളെ ഉടനെ ഒളരി മദര്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1.45ഓടെ ഇടഞ്ഞ ആനയെ വൈകീട്ട് നാലു മണിയോടെയാണ് തളയ്ക്കാനായത്. അമ്പലത്തിനുള്ളില്‍ അക്രമാസക്തനായി നടന്ന ആനയെ എലിഫന്റ് സ്‌ക്വാഡ് എത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഇട്ട് തളയ്ക്കുകയായിരുന്നു. ആനയിടഞ്ഞതു മുതല്‍ തളയ്ക്കുന്നതു വരെ രണ്ടാം പാപ്പാന്‍ ആലത്തൂര്‍ സ്വദേശി ശിവദാസ് ആനപ്പുറത്തുണ്ടായിരുന്നു. കച്ച കയര്‍ പോലും ഇല്ലാതിരുന്ന ആനയുടെ പുറത്ത് ഏലസ് ചങ്ങല പിടിച്ചാണ് രണ്ടര മണിക്കൂറോളം നേരം ആന പാപ്പാന്‍ ഭീതിയോടെ ഇരുന്നത്.

 രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു

രണ്ടാം പാപ്പാന്‍ രക്ഷപ്പെട്ടു


ഇതിനിടെ ആന പാപ്പാനെ പട്ടകൊണ്ട് അടിക്കുകയും ചെയ്തു. ആനയെ തളച്ച ശേഷം ആനപ്പുറത്ത് നിന്ന് രണ്ടാം പാപ്പാന്‍ അതി സാഹസികമായി ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി രാജേഷ് ഈ ആനയുടെ ഒന്നാം പാപ്പാനായി ജോലി നോക്കി വരികയാണ്. 2004ല്‍ ആനയെ ബീഹാറില്‍ നിന്ന് കൊണ്ടുവരുമ്പോഴും രാജേഷായിരുന്നു പാപ്പാന്‍. പ്രളയ സമയത്ത് പഴുവിലിലെ വെള്ളപ്പൊക്കത്തില്‍ നിന്നിരുന്ന ഈ ആനയെ രാജേഷാണ് രക്ഷപ്പെടുത്തികൊണ്ടുവന്നത്. മദപ്പാടിലായിരുന്ന പൂതുക്കോവില്‍ പാര്‍ത്ഥസാരഥിയെ 15 ദിവസം മുമ്പാണ് അഴിച്ചത്. കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥലത്തെത്തി ആനയുടെ അളവെടുപ്പും നടത്തിയിരുന്നു. ആന വിദഗ്ധന്‍ ഡോ.ടി.എസ്.രാജീവും തൃശൂര്‍ വെസ്റ്റ് പോലീസും സ്ഥലത്തെത്തിയിരുന്നു.

Thrissur
English summary
elephant attacked and killed mahout in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X