തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെന്മണിക്കരയില്‍ ഭക്ഷ്യവിഷബാധ: പ്രതിക്കൂട്ടില്‍ തൃശൂരിലെ കാറ്ററിങ് സ്ഥാപനം: കുട്ടികളടക്കം എഴുപതുപേര്‍ക്കു വിഷബാധ: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് നെന്മണിക്കരയില്‍ ഭക്ഷ്യ വിഷബാധ. തലോരിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളംം പേര്‍ക്കാണ് ഭക്ഷ്യവിധബാധയേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായാണ് ആളുകള്‍ ചികിത്സ തേടിയത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. തലോര്‍ ബാങ്ക് ഹാളില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന വിവാഹ സല്‍ക്കാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

കോണ്‍ഗ്രസ് 2019ല്‍ തിരിച്ചുവരും.... 1989ലെയും 2004ലെയും ചരിത്രം വീണ്ടും ആവര്‍ത്തിക്കും

തൃശൂരിലെ റോക്ക്‌ലാന്‍ഡ് എന്ന കാറ്ററിങ് സ്ഥാപനത്തില്‍നിന്നും എത്തിച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടാണ് എല്ലാവരും ആശുപത്രിയില്‍ എത്തുന്നത്. 750ലേറെ പേര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതായി പറയുന്നു. ജെല്ലി രൂപത്തിലുള്ള ഭക്ഷണ പദാര്‍ഥം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നത്. കുട്ടികളാണ് കൂടുതലും ഈ ഭക്ഷണം കഴിച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ പേര്‍ ചികിത്സതേടിയെത്തുമെന്ന് കരുതുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ പല ഭാഗങ്ങളില്‍നിന്നും വന്നവരായിരുന്നതിനാല്‍ മറ്റ് ആശുപത്രികളിലും ചികിത്സ തേടാനാണ് സാധ്യത.

Food infection

പുതുക്കാട് മേഖലയില്‍ നിന്നുള്ളവരാണ് സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച കണ്ണംപത്തൂരില്‍ അറുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് മേഖലയില്‍ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thrissur
English summary
Food infection in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X