കാമുകിയെ കല്യാണം കഴിക്കാന്‍ 73 കാരിയുടെ മാല മോഷ്ടിച്ചു; കള്ളനെ കയ്യില്‍ കിട്ടിയപ്പോള്‍ ട്വിസ്റ്റ്
ചാലക്കുടി :പല തരം മോഷണങ്ങൾ നമ്മൾ കേട്ടുകാണും അതുപോലെ പല തരം വിവാഹവും. അല്ല മോഷണവും വിവാഹവും തമ്മിൽ എന്താ ബന്ധം എന്നല്ലേ..പറയാം. ഇനി കല്യാണ വീട്ടിൽ നടന്ന കവർച്ചയെക്കുറിച്ചാണോ പറയുന്നതെന്ന് എന്നാവും സംശയം.
ഒരു കല്യാണ കഴിക്കണം, പ്രേമിക്കുന്ന പെണ്ണിനെ, പക്ഷേ കയ്യിൽ പണം ഇല്ല. ഒന്നും നോക്കിയില്ല. രണ്ടും കൽപ്പിച്ച് മോഷ്ടിക്കാൻ തീരുമാനിച്ചു. മോഷ്ടിച്ചത് ഒരു മാല. സംഭവം നടന്നത് തൃശൂരിലാണ്. പക്ഷേ മോഷ്ടാവ് കയ്യോടെ പോലീസിന്റെ പിടിയിലും ആയി. മോഷണ മുതലും പൊലീസ് കണ്ടെടുത്തു. മോഷണം അല്ല മോഷ്ടിച്ച ഈ കള്ളൻ ആരാണ് അവിടെയാണ് ട്വിസ്റ്റ്.

മുത്തശ്ശിയുടെ മാല മോഷ്ടിച്ചാണ് കൊച്ചുമകൻ തന്റെ കല്യാണം നടത്താൻ ഇറങ്ങിയത്. അതും കൃത്യമായ പ്ലാനോടെ. മുഖം മറച്ചാണ് കൊച്ചുമകൻ അന്നനാട് ചീനിക്ക ബെസ്റ്റിൻ(25) എഴുപത്തിമൂന്നുകാരിയുടെ മുത്തശ്ശിയുടെ മാല കവരാനെത്തിയത്.
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍

വെട്ടുകടവില്‍ താമസിക്കുന്ന വയോധികയുടെ വീട്ടില്‍ മുഖം മറച്ച് എത്തിയാണ് ഇയാൾ 3 പവന്റെ മാല പൊട്ടിച്ചെടുത്തത്. മാലപ്പൊട്ടിച്ച് ഇയാൾ കടക്കുകയായിരുന്നു. ഈ സമയത്തു വയോധിക മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
റോബിന്‍ ആ തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ പരിഹാസവുമായി സൂരജ്; സ്റ്റോറിയും സ്‌ക്രീന്‍ഷോട്ടും

പൊലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. മുഖം മറച്ചതുകൊണ്ടൊന്നും കൊച്ചുമകൻ രക്ഷപ്പെട്ടില്ല. പേരക്കുട്ടിയാണു മാല പൊട്ടിച്ചെടുത്തതെന്നു വയോധിക സംശയം പ്രകടിപ്പിച്ചതോടെ യുവാവിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
അന്വേഷണത്തിന് പിന്നാലെ എസ്എച്ച്ഒ കെ.എസ്.സന്ദീപ്, എസ്ഐ സിദ്ദീഖ് അബ്ദുല്‍ ഖാദർ, എഎസ്ഐ കെ.എ.ജെനിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈ മാസം 20നു വൈകിട്ടായിരുന്നു മോഷണം.

കയ്യടോ പിടിക്കപ്പെട്ടപ്പോൾ എന്തിനാണ് മോഷ്ടിച്ചതെന്ന് ബെസ്റ്റിൻ തുറന്നുപറഞ്ഞു. കാമുകിയുമായുള്ള വിവാഹത്തിന്റെ ചെലവിനു പണം തരപ്പെടുത്താനാണ് മാല കവര്‍ന്നതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അങ്കമാലിയില്‍ പണയസ്വര്‍ണം തിരിച്ചെടുത്തു വില്‍ക്കുന്നതിന് സഹായിക്കുന്ന സ്വര്‍ണപ്പണിക്കാരനു വിറ്റ മാല പൊലീസ് തെളിവെടുപ്പില്‍ കണ്ടെടുത്തു. അങ്കമാലിയിലെ ഷോപ്പിലെ ജീവനക്കാരനാണു പ്രതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications