തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടത്തുന്നത് ഹൈടെക്ക് മാഷണങ്ങൾ മാത്രം... ആഢംബര ജീവിതം.. ഇരിങ്ങാലക്കുടയിൽ കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഹൈടെക് മോഷണങ്ങള്‍ നടത്തി ആഡംബര ജീവിതം നയിച്ച കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്തുനിന്നും ഇരിങ്ങാലക്കുടയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. മാള പൊയ്യ സ്വദേശി വാഴക്കൂട്ടത്തില്‍ സന്തോഷെന്ന വൈന്‍ സന്തോഷ് (40) കോഴിക്കോട് നെല്ലി പോയില്‍ കൈത്തുംകര സോജിനെന്ന പ്രൊഫസര്‍ സോജിന്‍ (28), ഇരിങ്ങാലക്കുട മാടായിക്കോണം ഓട്ടറാട്ട് ബിബിനെന്ന വാവ ബിബിന്‍ (31) എന്നിവരെയാണ് മതിലകം എസ്.ഐ. മിഥുനും സംഘവും അറസ്റ്റ് ചെയ്തത്.

<strong><br>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

മതിലകം കവര്‍ച്ച അന്വേഷിക്കുന്നതിനിടെയാണിവരെ പൊക്ലായിയില്‍നിന്ന് പിടികൂടിയത്. നിരവധി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഉടുമ്പ് പപ്പന്‍ എന്നറിയപ്പെടുന്ന കാര്യങ്ങാട്ടില്‍ പത്മനാഭനെ (63) ഇന്നലെ രാത്രി ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ്‌കുമാര്‍, എസ്.ഐ. സി.വി. ബിബിന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു.

Theifs


അസ്മാബി കോളജിലെ പ്രിന്‍സിപ്പലിനെ ആക്രമിച്ച സോജിന്‍ മൂന്നുപീടികയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മതിലകം കവര്‍ച്ചയ്ക്ക് മുമ്പാണ് സോജിനും കൂട്ടരും ജയില്‍ മോചിതരായത്. ജയിലില്‍വച്ചാണ് വൈനും 'പ്രൊഫസ'റും അടുക്കുന്നത്, ജയിലില്‍നിന്നിറങ്ങിയ ഇവര്‍ ആഡംബര ജീവിതം നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. പുതിയ മോഷണരീതികള്‍ പരീക്ഷിക്കാന്‍ ബിബിയെയും ഇവര്‍ കൂടെക്കൂട്ടി. അതിനിടയില്‍ പൊക്ലായ് ബിവറേജ് പരിസരത്ത് വച്ച് പിടിയിലായി.

ചോദ്യം ചെയ്തപ്പോഴാണ് ജയില്‍ മോചിതരായതിനുശേഷം നടത്തിയ മോഷണം പുറത്തുവരുന്നത്. 2018 ഓഗസ്റ്റ് 14 ന് തൃശൂര്‍ അമലനഗര്‍ കാഞ്ഞിരപ്പറമ്പില്‍ ഗീത ജയപ്രകാശിന്റെ വീട്ടില്‍നിന്ന് വിലപിടിച്ച വാച്ചുകള്‍, ടോര്‍ച്ചുകള്‍, പോര്‍ച്ചില്‍ കിടന്നിരുന്ന ആഡംബര കാറ് എന്നിവ കൊണ്ടുപോയി. എറണാകുളം ജില്ലയിലെ പറവൂര്‍, ചെങ്ങമനാട് സ്‌റ്റേഷന്‍ പരിധികളില്‍നിന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചു. ബൈക്കുകള്‍ മതിലകം പോലീസ് കണ്ടെത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഘത്തിലെ ഒരാളെ കൂടെ പിടിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ പേരില്‍ വീട് കവര്‍ച്ച, ആരാധനാലയങ്ങളിലെ മോഷണങ്ങള്‍ തുടങ്ങി വിവിധ ജില്ലകളിലായി 150 കേസുകള്‍ നിലവിലുണ്ട്. മോഷണത്തിനിടയില്‍ വൈന്‍ കുടിക്കുന്നതുകൊണ്ട് വൈന്‍ സന്തോഷെന്നാണറിയപ്പെടുന്നത്.

പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളജിലെ പ്രിന്‍സിപ്പലിനെ ആക്രമിച്ചതിനുശേഷം സോജിനെ പ്രൊഫസര്‍ സോജിന്‍ എന്നാണ് പറയപ്പെടുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ. സുനില്‍, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ സി.ആര്‍. പ്രദീപ്, ജയകൃഷ്ണന്‍, സൂരജ്, ലിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

നിരവധി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ ആസാദ് റോഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഉടുമ്പ് പപ്പന്‍ എന്നറിയപ്പെടുന്ന കാര്യങ്ങാട്ടില്‍ പത്മനാഭനെ (63) ഇന്നലെ രാത്രി ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ്‌കുമാര്‍, എസ്.ഐ. സി.വി. ബിബിന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു. ഈമാസം 21 ന് രാത്രി 11.00 മണിക്ക് ക്രൈസ്റ്റ് കോളജിന് സമീപത്തുള്ള ചെറാകുളം കുടുംബക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 25000 രൂപയോളം മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

മോഷണംനടന്ന ക്ഷേത്രത്തിന് സമീപത്തുനിന്നു പ്രതി ഉപേക്ഷിച്ചുപോയ പഴയ വസ്ത്രത്തില്‍ നിന്നുമാണ് പോലീസിനു പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. സമീപകാലത്ത് പുല്ലൂര്‍, ചുങ്കം, ഇരിങ്ങാലക്കുട ടൗണിലും പരിസരങ്ങളിലും ക്ഷേത്രഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് മോഷ്ടാക്കളെ പിടികൂടുന്നതിന് ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

പപ്പന്‍ 1980 മുതല്‍ മോഷണം ആരംഭിച്ച് 10 മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്നും ഉടുമ്പു പപ്പന്‍ പോലീസിനോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ വലിയ മതിലുകളിലുംമറ്റും ഉപകരണങ്ങള്‍ ഒന്നുംകൂടാതെ വലിഞ്ഞുകയറുന്ന പ്രത്യേക കഴിവുള്ളതിനാലാണ് മോഷ്ടാവിനെ ഉടുമ്പ് പപ്പന്‍ എന്നറിയപ്പെടുന്നത്. ഇയാള്‍ നടത്തിയ മറ്റ് മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌കാഡില്‍ എസ്.ഐ. തോമസ് വടക്കന്‍, പ്രതാപന്‍ ,സോജന്‍, മുരുകേഷ് കടവത്ത്, എ.കെ. രാഹുല്‍, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Thrissur
English summary
High tech theifs arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X