തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെകാക്കാത്തുരുത്ത് കിളിപ്പാടം ടൂറിസംപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു: 2019 ഏപ്രിലില്‍ തുടക്കം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന സമയത്ത് മന്ത്രി എ.സി. മൊയ്തീന്‍ നല്‍കിയ വാഗ്ദാനം പാലിച്ചു. ടൂറിസംമന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും കുന്നംകുളം കാക്കാത്തുരുത്ത് കിളിപാടം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. രണ്ടരക്കോടി രൂപ ചെലവില്‍ സംസ്ഥാന ടൂറിസംവകുപ്പ് നടപ്പാക്കുന്ന പദ്ധതി 2019 ഏപ്രിലില്‍ നിര്‍മാണമാരംഭിക്കും.

ലോകത്തിലെതന്നെ വൈവിധ്യമാര്‍ന്ന പക്ഷികളുടെ സന്ദര്‍ശന സ്ഥലമാണ് തിരുത്തിക്കാട് പ്രദേശത്തെ കാക്കാത്തുരുത്ത് കോള്‍പ്രദേശം. നവംബര്‍ മാസത്തോടെയാണ് കാക്കാത്തുരുത്ത് പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പക്ഷികള്‍ വിരുന്നെത്തുന്നത്. പക്ഷികള്‍ക്ക് വന്നിരിക്കാന്‍ പറ്റിയ പ്രത്യേക കാലാവസ്ഥയും പ്രകൃതി പശ്ചാത്തല സാഹചര്യവുമാണ് ഈ പ്രദേശത്തേക്ക് പക്ഷികളെ ആകര്‍ഷിക്കുന്നത്. കാക്കാത്തുരുത്ത് പാടശേഖരത്തില്‍ വെള്ളം നിറയുന്നതോടെയാണ് പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് പക്ഷികള്‍ കൂട്ടത്തോടെ വരുന്നത്. പക്ഷി ഫോട്ടോഗ്രാഫര്‍മാരുടെ പ്രധാന ലൊക്കേഷന്‍കൂടിയാണ് കാക്കാത്തുരുത്ത്. കാക്കാത്തുരുത്ത് പാടശേഖരത്തെ നൂറടി തോടിനെയും ഉള്‍പ്പെടുത്തി പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

meeting-1

കലശമല, പാറന്നൂര്‍ ചിറ, പുന്നത്തൂര്‍ ആനക്കോട്ട, എയ്യാല്‍ ഗുഹ എന്നിവ ഉള്‍പ്പെടെയുള്ള ടൂറിസം സര്‍ക്യൂട്ടാണ് കാക്കാത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മോണി പറഞ്ഞു. കുടുംബത്തോടൊപ്പം വരുന്നവര്‍ക്കും അംഗപരിമിതര്‍ക്കും ഒരുപോലെ പക്ഷികളെ നിരീക്ഷിച്ച് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് കിളിപാടം പദ്ധതി നടപ്പിലാക്കുകയെന്ന് ടൂറിസം ജില്ലാ പ്രൊജക്ട് എന്‍ജിനീയര്‍ പി. ശ്രീരാജ് പറഞ്ഞു.


ഒരു കിലോമീറ്റര്‍ ദൂരം വരുന്ന നടപ്പാത, നൂറടി തോടിനു മീതെ മൂന്നു സ്റ്റീല്‍ പാലങ്ങള്‍, മഴ വന്നാല്‍ കയറിനില്‍ക്കാന്‍ കഴിയുന്ന ഇക്കോ ഷെഡുകള്‍, പ്ലാറ്റ്‌ഫോമുകള്‍, കാര്‍ പാര്‍ക്കിങ് സ്ഥലം, കോഫിഷോപ്പ്, തോട്ടിലൂടെയുള്ള ബോട്ടിങ്, വെളിച്ചത്തിനായി സോളാര്‍ വൈദ്യുതി എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

മന്ത്രി എ.സി. മൊയ്തീന്‍ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ എഴുത്തുകാരനും സിനി ആര്‍ട്ടിസ്റ്റുമായ വി.കെ. ശ്രീരാമന്‍, പക്ഷി ഫോട്ടോഗ്രാഫറും ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പലുമായി ഫാ. പത്രോസ് എന്നിവരാണ് കിളിപ്പാടം പദ്ധതിയുടെ ആശയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എ.സി. മൊയ്തീന്‍ ടൂറിസംവകുപ്പ് ഒഴിഞ്ഞെങ്കിലും കടകംപള്ളി സുരേന്ദ്രന്‍ ടൂറിസംവകുപ്പ് ഏറ്റെടുത്തശേഷം പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും നല്‍കിയതോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ചെയര്‍മാനായും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മോണി ജനറല്‍ കണ്‍വീനറായും സബ് കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ആര്‍ക്കിടെക് എം.ആര്‍. പ്രമോദ്, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, കാക്കാത്തുരുത്ത് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
kakkathuruth kilipadam tourism project in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X