തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരും ഉറ്റവരും കൈയൊഴിഞ്ഞു ഇവര്‍ കഴിയുന്നത് അനാഥാലയത്തില്‍ പ്രളയം ബാക്കിയിട്ട ദുരന്തം... കിടപ്പാടം നഷ്ടപ്പെട്ട് വയോധികര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആര്‍ത്തലച്ച് വന്ന പ്രളയജലത്തില്‍ കിടപ്പാടം അടക്കം നഷ്ടപ്പെട്ടതോടെ അനാഥരായി വയോധികര്‍. പുതുക്കാട് നന്തിപുലം നടത്തോടന്‍ വീട്ടില്‍ വയോധികനായ രാമുവും രണ്ടു സഹോദരിമാരുമാണ് പ്രളയത്തില്‍ വീട് തകര്‍ന്നതോടെ തല ചായ്ക്കാന്‍ ഇടമില്ലാതെ അനാഥാലയത്തില്‍ അഭയം തേടിയത്.സര്‍ക്കാരും ഉറ്റവരും കൈയ്യൊഴിഞ്ഞതോടെയാണ് ഇവര്‍ തീര്‍ത്തും അനാധരായത്.

<strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന</strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

രാമു, സഹോദരിമാരായ തങ്ക, അമ്മിണി എന്നിവര്‍ അവിവാഹിതരാണ്. പ്രായാധിക്യത്താലുള്ള അസുഖങ്ങളാല്‍ വലയുന്ന മൂവര്‍ക്കും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഓര്‍മ്മകുറവുള്ള രാമുവിനും സംസാരശേഷിയില്ലാത്ത അമ്മിണിക്കും ഏക തുണ അവശയായ തങ്കയാണ്.

Home

മൂന്നു പേരും ജനിച്ചുവളര്‍ന്ന ഓടിട്ട വീടാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. കാലങ്ങളായി ഇവര്‍ സ്വരുകൂട്ടിവെച്ചതെല്ലാം പ്രളയം കവര്‍ന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന ഇവര്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടതോടെ അനാധരാകുകയായിരുന്നു. പുനരധിവസിപ്പിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും സംരക്ഷിക്കാന്‍ തയ്യാറാകാത്ത ബന്ധുക്കളും ഇവര്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ സമീപത്തെ വായനശാല പ്രവര്‍ത്തകരാണ് ഇവര്‍ക്ക് തുണയായത്.

Home

ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറി മാറി കഴിഞ്ഞിരുന്ന ഇവര്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടതോടെ അനാഥരാകുകയായിരുന്നു. പുനരധിവസിപ്പിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരും സംരക്ഷിക്കാന്‍ തയ്യാറാകാത്ത ബന്ധുക്കളും ഇവര്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ സമീപത്തെ വായനശാല പ്രവര്‍ത്തകരാണ് ഇവര്‍ക്ക് തുണയായത്. നന്തിപുലം വില്ലേജ് ഓഫീസറുടെ സഹായത്തോടെ വായനശാല പ്രവര്‍ത്തകര്‍ ഇവരെ രാമവര്‍മ്മപുരത്തുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഇനിയെന്ന് മടങ്ങിയെത്താന്‍ കഴിയുമെന്ന ആശങ്ക നിറഞ്ഞ മനസുമായാണ് ഇവര്‍ അഗതിമന്ദിരത്തിലേക്ക് യാത്രതിരിച്ചത്.

നന്തിപുലം വില്ലേജ് ഓഫീസറുടെ സഹായത്തോടെ വായനശാല പ്രവര്‍ത്തകര്‍ ഇവരെ രാമവര്‍മ്മപുരത്തുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. സങ്കടങ്ങളും സന്തോഷവും പരസ്പരം പങ്കുവെച്ച് ഒന്നിച്ചു തലചായ്ച്ച വീട് തകര്‍ന്നപ്പോള്‍ പോലും പതറാതിരുന്ന ഇവര്‍ അഗതിമന്ദിരത്തിന്റെ പടി കടന്നപ്പോഴാണ് വിതുമ്പിയത്.

പുതിയ വീട് നിര്‍മ്മിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് നന്തിപുലം ഗ്രാമീണ വായനശാല പ്രവര്‍ത്തകര്‍. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ആദ്യം ചെയ്തത്. ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സുമനസുകളുടെ കാരുണ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വായനശാല പ്രവര്‍ത്തകര്‍.

Thrissur
English summary
Kerala flood 2018: Old people lose their livelihood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X