Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ സഞ്ചരിക്കുന്ന ആശുപത്രി; കൊറോണ പരിശോധനയ്ക്ക് ഇന്ത്യയില്‍ ഇങ്ങനെ ഒന്ന് ആദ്യം

തൃശൂര്‍: ജനങ്ങള്‍ ആശുപത്രിയിലേക്ക് പോകുന്നത് അത്ര വലിയ സംഭവമല്ല. രോഗം വന്നാല്‍ ചികില്‍സിക്കും. ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകുകയും ചെയ്യും. എന്നാല്‍ ആശുപത്രി ജനങ്ങള്‍ക്കരികിലേക്ക് വരുമെങ്കിലോ? അങ്ങനെ ഒരു അനുഭവമാണ് തൃശൂരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. സഞ്ചരിക്കുന്ന ആശുപത്രി... കൊറോണ വ്യാപന പശ്ചാത്തലത്തില്‍ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. സംശയമുള്ളവരെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം കൈമാറും. ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, കെയര്‍ ഫെസിലിറ്റേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറുടെ കുറിപ്പ് ഇങ്ങനെ....

tc

ജില്ലാ കളക്ടര്‍ എന്ന നിലയില്‍ സമൂഹത്തിലെ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുകയാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ആരംഭിച്ചതിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാമ്പുകള്‍ സംഘിപ്പിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, ലബ് ടെക്‌നീഷ്, കെയര്‍ ഫെസിലിറേറ്റര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്.

ഒരു ഗവണ്‍മെന്റ് പ്രെമറി ഹെല്‍ത്ത് സെന്ററിലുള്ള എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളില്‍ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയില്‍ സാമൂഹിക അകലം പാലിക്കുന്നത്തിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് പരിരോധന നടത്തുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പിന് നല്‍ക്കും.

പീസ് വാലി ആസ്റ്റര്‍ വോളന്റീര്‍സുമായി ചേര്‍ന്നാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ നല്‍ക്കുന്നത്. തൃശൂര്‍ ഇന്റര്‍ ഏജന്‍സിക്ക് കീഴിലുള്ള പീപ്പിള്‍സ് ഫൗണ്ടേഷനാണ് ജില്ലയില്‍ പ്രദേശിക സംഘാടനം നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചിട്ടുള്ള കോവിഡ് പിരിശോധന നടത്തുന്നത്. മെയ് 20 വരെ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ജില്ലയില്‍ ലഭ്യമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+