60 അടി വ്യാസം 1500 കിലോ പൂക്കള്‍; അത്തത്തെ വരവേറ്റ് തൃശൂരില്‍ ഭീമന്‍ പൂക്കളം, കാണാനെത്തി കാഴ്ചക്കാര്‍
അത്തം നാളിനെ വരവേറ്റ് തൃശൂര്‍ നഗരം. അത്തം നാളില്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഭീമന്‍ പൂക്കളമൊരുക്കി തേക്കിന്‍കാട് സായ്ഹാന്ന കൂട്ടായ്മ. 60 അടിയോളമുള്ള പൂക്കളമാണ് ഇവിടെ ഒരുക്കിയത്. ഈ ഭീമന്‍ പൂക്കളം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്. സായ്ഹാന്ന കൂട്ടായ്മയിലെ 150 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 1500 കിലോ പൂക്കളാണ് ഇതിന് വേണ്ടി എത്തിച്ചത്. 60 അടിയോളം വ്യാസത്തിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്.
തൃശൂര്‍ പൂരത്തെ സന്നിവേശിപ്പിച്ചുകൊണ്ടാണ് പൂക്കളം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇതിന് വേണ്ടി പ്രവൃത്തികള്‍ ആരംഭിച്ചത്. പുതുമ വേണമെന്ന ഒരു ആശയം ഉള്‍ക്കൊണ്ടാണ് ഇങ്ങനെ ഒരു പൂക്കളം ഒരുക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

അതേസമയം, തൃശൂര്‍ ജില്ലയില്‍ ഇത്തവണ വിപുലമായ ഓണാഘോഷങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം ജില്ലയുടെ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ തേക്കിന്‍കാട് മൈതാനിയില്‍ ഓണാഘോഷം സംഘടിപ്പിക്കും.
തദ്ദേശസ്ഥാപനങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ജില്ലാ കേന്ദ്രത്തിലെ ആഘോഷത്തിനുപുറമെ ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പ്രാദേശിക സംഘാടകസമിതികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഓരോ കേന്ദ്രങ്ങളിലും കലാ - വിനോദ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജലോത്സവങ്ങളും നടക്കും.
വെള്ളം കുടിക്കുന്നത് ശരിയായ രീതിയിലാണോ? അല്ലെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം
സി എം എസ് സ്‌കൂളിന് എതിര്‍വശം തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ 7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും. 5.30 ന് ഉദ്ഘാടന ചടങ്ങ്. തുടര്‍ന്ന് കലാമണ്ഡലത്തിലെ സംഘം അവതരിപ്പിക്കുന്ന നൃത്തം, നന്ദകിഷോര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ കോമഡി ഷോ, മ്യൂസിക് ബാന്‍ഡിന്റെ സംഗീതവിരുന്ന് എന്നിവയുമുണ്ടാകും.
8 ന് വൈകിട്ട് 5.30ന് കലാഭവന്‍ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്, 7.30 ന് റാസ - ബീഗം അവതരിപ്പിക്കുന്ന ഗസല്‍ രാവ് എന്നിവയുണ്ടാകും. 9 ന് കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്, 10 ന് വൈകിട്ട് 5.30ന് തൈവമക്കള്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവ വേദിയിലെത്തും.
അവസാന ദിവസമായ 11 ന് ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകീട്ട് 6ന് സമാപനസമ്മേളനം നടക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റോടെ ഓണാഘോഷം സമാപിക്കും.












Click it and Unblock the Notifications