നാടും നഗരവും ഒത്തുച്ചേര്‍ന്നു; തൃശൂരില്‍ പൊടി പൊടിച്ച് ഓണാഘോഷം
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണാഘോഷം പൊടി പൊടിക്കുന്നു. പഞ്ചവാദ്യത്തിന്റെ മേളപ്പെരുമയ്‌ക്കൊപ്പം തേക്കിന്‍കാടിന്റെ താളത്തുടിപ്പില്‍ കൊട്ടിക്കയറി ജില്ലയുടെ ഓണാഘോഷം അതിഗംഭീരമായി നടത്തി. കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഓണാഘോഷത്തിനായി നാടും നഗരവും ഒത്തുച്ചേര്‍ന്നതോടെ തേക്കിന്‍കാട് ആവേശത്തില്‍ ആറാടി.
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പഞ്ചവാദ്യത്താല്‍ മേളപ്പെരുക്കം തീര്‍ത്തത്. വാദ്യ കലാപ്രേമികളുടെ നാടായ തൃശൂരിന്റെ സായം സന്ധ്യയെ താളമയമാക്കി പഞ്ചവാദ്യ മേളം. കേരളീയ പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതിയ കലാമണ്ഡലം സംഘത്തിന്റെ എന്റെ കേരളം നൃത്ത ശില്‍പവും കാണികളുടെ മനം നിറച്ചു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങള്‍ ഒരുമിച്ച് അണിനിരത്തിയാണ് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ നൃത്തശില്‍പം അവതരിപ്പിച്ചത്. തുടര്‍ന്ന് നന്ദകിഷോര്‍ അവതരിപ്പിച്ച വണ്‍മാന്‍ കോമഡി ഷോയും ആല്‍മരം മ്യൂസിക് ബാന്റ് ഒരുക്കിയ സംഗീത വിരുന്നും ഓണാഘോഷത്തിന്റെ ആവേശം കൂട്ടി. ആല്‍മരം ബാന്റിന്റെ ഓരോ പാട്ടും വേദി നിറഞ്ഞു കവിഞ്ഞ ആസ്വാദകരുടെ മനസ്സില്‍ സംഗീതത്തിന്റെ കുളിര്‍ മഴ പെയ്യിക്കുകയായിരുന്നു.
ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായാണ് തേക്കിന്‍കാട് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം, ജില്ലയിലെ ഒരു വര്‍ഷക്കാലത്തെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സാംസ്‌ക്കാരിക കലണ്ടര്‍ തയ്യാറാക്കി അവതരിപ്പിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. തൃശൂരിലെ വിവിധ കലാ-സാംസ്‌ക്കാരിക- ഉത്സവ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപകാരപ്പെടും വിധം വേണം കലണ്ടര്‍ അവതരിപ്പിക്കാന്‍. അത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ കലാസാംസ്‌കാരിക പരിപാടികളാണ് വിവിധ സമയങ്ങളിലായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിപാടികള്‍ ചിട്ടപ്പെടുത്താനും കൃത്യയോടെ അവ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കും. ജില്ലയുടെ കലാമുഖം എന്ന നിലയില്‍ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുക.
കോവിഡ് മഹാമാരി കലാകാരന്‍മാര്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പുതിയ തലമുറയെ ഈ കലാരൂപത്തിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ തയ്യാറാക്കും.
ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications