ഓണാഘോഷം സുരക്ഷിതമാക്കണം; തൃശൂരില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓണക്കാലത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഒത്തുകൂടുന്നിടത്തെല്ലാം കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു. തൃശൂര്‍ നഗരത്തെ സോണുകളും സെക്ടറുകളുമായി തിരിച്ച്, പകലും രാത്രിയും പോലീസ് വാഹന പട്രോളിങ്ങും, കാല്‍നട പട്രോളിങ്ങും ഏര്‍പ്പടുത്തി. നഗരത്തില്‍ വാഹന ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് പ്ലാന്‍ നടപ്പിലാക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, തേക്കിന്‍കാട് മൈതാനം, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വനിതാ പോലീസുദ്യോഗസ്ഥരടങ്ങുന്ന സംഘം ഡ്യൂട്ടിയിലുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പിങ്ക് പോലീസ് പട്രോളിങ്ങ് ശക്തമാക്കും. കൂടാതെ വനിതാ പോലീസുദ്യോഗസ്ഥരെ മഫ്ടി വേഷത്തിലും വിന്യസിക്കും.

ഓണക്കാലത്ത് അനധികൃത മദ്യവാറ്റ്, വില്‍പ്പന എന്നിവ തടയുന്നതിന് എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തും. കഞ്ചാവ്, മറ്റിതര മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരേയും, ഉപയോക്താക്കളേയും കണ്ടെത്താന്‍ ഷാഡോ പോലീസ് സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അന്വേഷണത്തിന് പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും, വിദഗ്ദരുടേയും സേവനം ലഭ്യമാക്കും.
ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ
വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസിക്കുന്ന റൌഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരേയും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരേയും എസ് എച്ച് ഒമാരും എ സി പി മാരും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി, താക്കീത് ചെയ്യും. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കാപ്പ നടപടി ഉള്‍പ്പെടെയുള്ളവ സ്വീകരിക്കും.
മുന്‍കാല കുറ്റവാളികളേയും സമീപകാലത്ത് ജയില്‍ വാസം പൂര്‍ത്തിയാക്കിയവരേയും പ്രത്യേകം നിരീക്ഷിക്കും. ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ അവരുടെ നടപ്പാവസ്ഥ ശേഖരിക്കും. രാഷ്ട്രീയ വിദ്വേഷവും മതസ്പര്‍ദ്ധയും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അക്രമങ്ങള്‍ ഇല്ലാതിരിക്കുന്നതിനും, സമാധാനം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സുരക്ഷക്കായി കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സജ്ജീകരണം. പോലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ എക്കൌണ്ടുകളിലൂടെ പ്രചരണം ഊര്‍ജ്ജിതമാക്കും.
വെക്കേഷൻ അടിച്ചുപൊളിച്ച് രജിഷ വിജയൻ; ജർമ്മനി ചിത്രങ്ങൾ വൈറൽ
ഓണക്കാലത്ത് അവധിദിനങ്ങളില്‍ വീടുകള്‍ പൂട്ടി ബന്ധുവീടുകളിലേക്കോ, വിനോദയാത്രകള്‍ക്കോ പോകുന്നവര്‍ അതാത് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ, കേരളാ പോലീസ് മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. അത്തരം വീടുകളുടെ പരിസരങ്ങളില്‍ പോലീസ് പട്രോളിങ്ങ് ശക്തമാക്കും.
അവധി ദിവസങ്ങള്‍ക്കു മുന്നോടിയായി പോലീസ് സ്റ്റേഷന്‍ പരിധികളിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി എസ് എച്ച് ഒമാര്‍ സമ്പര്‍ക്കം പുലര്‍ത്തും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കണം.
ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും ലോക്കറുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. സിസിടിവി ക്യാമറകളും, അലാം സിസ്റ്റവും പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തണം. രാത്രി കാലങ്ങളില്‍ മതിയായ വെളിച്ചം ഉറപ്പുവരുത്തണം. തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും സിറ്റി പോലീസ് സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ്ങ് ക്യാമറകളും മുഴുവന്‍ സമയവും പൂര്‍ണസജ്ജമായി പ്രവര്‍ത്തിക്കും.
തൃശൂര്‍ നഗരത്തില്‍ തിരക്കിനിടയില്‍ നുഴഞ്ഞുകയറി പോക്കറ്റടിക്കുന്നവരേയും, സ്ത്രീകളുടേയും കുട്ടികളുടേയും സ്വര്‍ണമാല, ബാഗ് തുടങ്ങിയവ മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരായ സ്ത്രീകളടക്കമുള്ള മോഷ്ടാക്കളുടെ സാന്നിധ്യം മുന്നില്‍കണ്ട് ഇത്തരക്കാരെ മനസ്സിലാക്കുന്നതിനും കുറ്റകൃത്യം തടയുന്നതിനും പ്രത്യേക പരിശീലനം നേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണം.
എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിപുലമായ പോലീസ് ബന്തവസ് സ്‌കീം ഉറപ്പാക്കി. തൃശൂര്‍ നഗരം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടികള്‍, പീച്ചിഡാം എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. കടലോര മേഖലയില്‍ അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജലോത്സവങ്ങള്‍ നടക്കുമ്പോള്‍ അനുവദനീയമല്ലാത്ത വള്ളങ്ങളും, ബോട്ടുകളും സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയും. അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മദ്യപിച്ചും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചും ഡ്രൈവിങ്ങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ളയുള്ള കര്‍ശന നിയമനടപടി സ്വീകരിക്കും. നാലോണ നാളില്‍ തൃശൂര്‍ നഗരത്തില്‍ നടക്കുന്ന പുലിക്കളിക്ക് വിപുലമായ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് വിപുലമായ സംവിധാനം.
എല്ലാ എസ് എച്ച് ഒമാരുടേയും ഔദ്യോഗിക മൊബൈല്‍ നമ്പറും, ഇ-മെയില്‍ വിലാസവും തൃശൂര്‍ സിറ്റി പോലീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications