• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അമ്പത്തിയേഴായിരം പോലീസുകാര്‍ കൈകോര്‍ത്തു... പ്രളയബാധിതര്‍ക്കായി പോലീസൊരുക്കുന്നത് മുപ്പതുലക്ഷം ചെലവില്‍ ആറുവീടുകള്‍

  • By Desk

തൃശൂര്‍: കേരള പോലീസ് ഹൗസിങ് സഹകരണസംഘം നിര്‍മിച്ചുനല്‍കുന്ന കേരളത്തിലെ ആദ്യ വീടിന് ചാഴൂര്‍ പഞ്ചായത്തിലെ പഴുവിലില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ തറക്കല്ലിട്ടു. സംഘം സംസ്ഥാന സെക്രട്ടറി ടി. അബ്ദുള്ള കോയ അധ്യക്ഷനായി. പഴുവില്‍ സ്വദേശി തറയില്‍ വീട്ടില്‍ ഫിലോമിനയ്ക്കാണ് പോലീസ് വീട് നിര്‍മിച്ചു നല്‍കുന്നത്. പ്രളയത്തില്‍ ഫിലോമിനയുടെ ഓടിട്ട വീട് പൂര്‍ണമായും നശിച്ചിരുന്നു. ജില്ലാ കലക്ടര്‍ ടി.വി. അനുപമമുഖേന നല്‍കിയ ലഭ്യമായ ഉപഭോക്താക്കളുടെ ലിസ്റ്റുപ്രകാരമാണ് ഇവരെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ 90 ശതമാനം മാധ്യമങ്ങളും 27 കുടുംബങ്ങളുടെ കൈയില്‍: പ്രൊഫ. ബികെ കുട്യാല

മുഖ്യമന്ത്രിയുടെ നിര്‍ദേശംമാനിച്ച് സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ രീതിയില്‍ പ്രളയം വശം കെടുത്തിയ ആറ് ജില്ലകളില്‍നിന്ന് ഓരോ വീടുവീതം പണിയുന്നതിനാണ് സംഘം തീരുമാനിച്ചത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട. ഇടുക്കി, ജില്ലകളില്‍നിന്നായി അതത് ജില്ലാ കലക്ടര്‍മാരാണ് ആറ് വീടുകള്‍ തെരഞ്ഞെടുത്തത്. തൃശൂര്‍ ജില്ലാ കലക്ടറുടെ ചടുലമായ ഇടപെടലിനെ തുടര്‍ന്ന് അതിവേഗത്തില്‍ ഗുണഭോക്താവിനെ കണ്ടെത്തി നല്‍കുകയും അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച തൃശൂരില്‍ നടത്താനായത്.

കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിലെ അമ്പത്തിയേഴായിരത്തോളം വരുന്ന അംഗങ്ങളില്‍നിന്നുള്ള വിഹിതമായ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ആറ് വീടുകള്‍ നിര്‍മിക്കുന്നത്. ഒരു വീടിന് അഞ്ചുലക്ഷം എന്ന നിലയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കിലും ഏതെങ്കിലും വിധത്തിലുള്ള പോരായ്മകള്‍ വന്നാല്‍ അത് നികത്തി ലക്ഷ്യം കൈവരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് സംഘമെന്ന് സംസ്ഥാന സെക്രട്ടറി ടി. അബ്ദുള്ള കോയയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. ചന്ദ്രാനന്ദനും പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നേരിട്ട് നല്‍കിയതിന് പുറമെയാണ് 30 ലക്ഷംരൂപ ചെലവഴിച്ച് ആറു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്നും ഇതിനുപുറമെ സഹകരണ മേഖലകളുടെ പ്രളയ ധനസഹായ സമാഹരണത്തിനായി സംഘം പത്തുലക്ഷവും നല്‍കിയതായും ഇരുവരും പറഞ്ഞു. അംഗങ്ങളില്‍നിന്നുള്ള വിഹിതം വിനിയോഗിച്ചാണ് കേരള പോലീസിന്റെ യഃശസുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണസംഘം നേതൃത്വം നല്‍കുന്നത്.

കുറുമ്പിലാവില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, തൃശൂര്‍ സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര ജി.എച്ച്, തൃശൂര്‍ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍, കേരള പോലീസ് ഹൗസിങ് സഹകരണ സംഘം വൈ. പ്രസിഡന്റ് ജി.ആര്‍. അജിത്ത്, എക്‌സിക്യൂട്ടീവംഗം കെ.എസ്. ചന്ദ്രാനന്ദന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം. കെ. ഗോപാലകൃഷ്ണന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Thrissur

English summary
Police association built house in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X