Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ. 'ചോരൻ' എന്ന സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്റ് ചെയ്തത്.

ക്രിമിനൽ പശ്ചാത്തലമുള്ള ആളെവെച്ച് സിനിമ എടുത്തു, ഉന്നത അധികാരികളിൽ നിന്ന് അനുവാദം വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനും ആണ് സസ്‌പെൻഷൻ. തൃശൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടർന്നാണ് സ്‌പെൻഷൻ. നേരത്തെ, തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പിആർഒ ആയി ജോലി ചെയ്തിരുന്ന സാന്റോയെ തലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

praveen rana

പ്രവീൺ റാണെയുടെ നിക്ഷേപ പദ്ധതികൾ തട്ടിപ്പാണെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിട്ടും ഇയാളെ നായകനാക്കി എഎസ്‌ഐ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. ഡിസംബർ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ എഎസ്‌ഐ പങ്കെടുത്തിരുന്നു.

പൊള്ളാച്ചി ദേവരായപുരത്ത് ഒളിവിൽ കഴി‍ഞ്ഞ റാണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ആരെയും പറ്റിച്ചിട്ടില്ലെന്ന് പ്രവീൺ റാണ പറഞ്ഞത്. ''എല്ലാവർക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്. അതിൽ ഉയർച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണന്നുമാണ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റാണ പറഞ്ഞത്.

എന്നാൽ, ഇയാളുടെ അക്കൗണ്ടിൽ പണമില്ലെന്നാണ് പൊലീസ് പറയുന്നത് എന്ന ചോദ്യത്തിന്‌ റാണ മറുപടി പറഞ്ഞില്ല.. പ്രവീൺ റാണയിൽ നിന്നു പൊലീസിന് പണം കണ്ടെടുക്കാനായിട്ടില്ല. റാണയുടെ അക്കൗണ്ടുകൾ കാലിയാണ്. ഏഴു അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചെങ്കിലും ആ അക്കൗണ്ടുകളിൽ പണം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ ബെനാമികളാക്കി പണം കൈമാറിയിരുന്നെന്നാണ് വിവരം.

48% പലിശ വാഗ്ദാനം ചെയ്ത് ഇരുന‍ൂറ്റൻപതിലേറെ നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ കുടിലിൽ ഒളിവിൽ കഴിഞഞ റാണയെ പോലീസ് പിടികൂടുകയായിരുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+