കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിയെ തോല്‍പ്പിച്ചു, ആളെ കാണിക്കാന്‍ 'ഷോ' പ്രവീണ്‍ റാണയുടെ തട്ടിപ്പ് രീതികള്‍ ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: പ്രവീണ്‍ റാണയെന്ന വന്‍മരം കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്. എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത് എങ്ങനെയാണ് ഇയാള്‍ക്ക് ഇത്രയും നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞതെന്നാണ്. കൊച്ചില്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ രണ്ടാം പതിപ്പാണ് റാണയെന്ന് വിശേഷിപ്പിക്കാം. ഇവരുടെ വളര്‍ച്ചയും, തട്ടിപ്പ് രീതികളുമെല്ലാം സമാനം.

രണ്ട് പേരും വാക്കുകളില്‍ മധുരം പുരട്ടി ആളുകളെ കറക്കിയെടുക്കന്‍ അറിയാം. താനാണ് ഇനി ഉയര്‍ന്ന് വരാന്‍ പോകുന്ന കോടീശ്വരന്‍ എന്ന റാണയുടെ വാക്കുകള്‍, കുറച്ചാളുകളെയല്ല ആകര്‍ഷിച്ചത്. ആ വാക്കുകള്‍ സമ്പത്ത് നേടുന്നതിന്റെ ഉറച്ച സൂചനയായിരുന്നു. പക്ഷേ ആളുകള്‍ക്ക് സമ്പത്ത് കൂടുമെന്നല്ല, തനിക്ക് സമ്പത്ത് വര്‍ധിക്കുമെന്നാണ് റാണ മനസ്സില്‍ ഉദ്ദേശിച്ചത്. വിശദമായ വിവരങ്ങളിലേക്ക്.....

1

മോന്‍സനെ പോലെ പോലീസിലും ധാരാളം സൗഹൃദങ്ങള്‍ റാണയ്ക്കുണ്ടായിരുന്നു. 2025ന് താന്‍ ഇന്ത്യയിലെ അതിസമ്പന്നരായ 10 പേരുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന റാണയുടെ വാക്കുകള്‍ നിക്ഷേപകരെ കെണിയില്‍ വീഴ്ത്തുകയായിരുന്നു. മദ്യം, ഹോട്ടല്‍, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് തുറമുഖം അടക്കമുള്ള മേഖലകളിലെ നിക്ഷേപങ്ങളാണ് തന്നെ കോടീശ്വരനാക്കി മാറ്റുകയെന്ന് റാണ നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ അടക്കം വ്യാപക ബന്ധങ്ങള്‍ റാണയ്ക്കുണ്ടായിരുന്നു.

2

മെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങിമെക്‌സിക്കോയില്‍ പറക്കുംതളിക; അഗ്നിപര്‍വതത്തിന് മുകളില്‍ അന്യഗ്രഹജീവികളെത്തി, ക്യാമറയില്‍ കുടുങ്ങി

ഒരു സാധാരണ മേസ്തിരിയില്‍ നിന്ന് വീടുനിര്‍മാണ കരാറുകാരനായ വളര്‍ന്നയാളാണ് റാണയുടെ പിതാവ്. സാമ്പത്തിക പശ്ചാത്തലം മോശമില്ലാത്ത സ്ഥിതിയിലായിരുന്നു. മകനെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ അച്ഛനുണ്ടായിരുന്നു. മകനെ സിവില്‍ എഞ്ചിനീയറാക്കി തന്റെ പ്രോജക്ടുകള്‍ക്ക് പ്ലാന്‍ വരപ്പിക്കുക എന്നതായിരുന്നു പിതാവിന്റെ സ്വപ്നം. തൃശൂരിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയതല്ലാതെ പാസായില്ല. പിന്നീട് അങ്ങോട്ട് ബിസിനസിന്റെ ലോകത്തേക്കാണ് പ്രവീണ്‍ കാലെടുത്ത് വെച്ചത്. കൈപ്പുള്ളീസ് ബിസിനസ് ഗ്രൂപ്പാണ് തുടങ്ങിയത്. ഇത് വീടിന് സമീപത്ത് തന്നെയായിരുന്നു.

3

വിവാഹം, ജോലി തുടങ്ങിയവയുടെ കണ്‍സള്‍ട്ടന്‍സിയായിരുന്നു ആദ്യത്തെ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ ഇതേ ഗ്രൂപ്പില്‍ കൈപ്പുള്ളീസ് സിനിമാസ് കൂടി ചേര്‍ത്ത്. പിന്നീട് ചലച്ചിത്ര നിര്‍മാണവും പ്രഖ്യാപിച്ചു. ഇവന്റ്, മെഗാഷോ എന്നിവയാണ് പ്രവീണ്‍ റാണയെ വളരാന്‍ സഹായിച്ചത്. ഉന്നത ബന്ധങ്ങളുമുണ്ടായി. അവാര്‍ഡ് ഷോ സംഘടിപ്പിച്ച് പൃഥ്വിരാജിനും, ബാലയ്ക്കും അവാര്‍ഡും നല്‍കിയിരുന്നു. യൂത്ത് രത്്‌ന അവാര്‍ഡ്‌സ് എന്ന മെഗാഷോ 2010ലാണ് നടത്തിയത്. അതിലും തട്ടിപ്പുകളുണ്ടായിരുന്നു. സീരിയല്‍ താരങ്ങള്‍, ഡ്രൈവര്‍മാര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തിപ്പുകാര്‍ എന്നിവര്‍ക്കൊന്നും പണം കൊടുത്തില്ല.

4

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

സ്വന്തം പേരില്‍ കേസ് വരാതിരിക്കാന്‍ റാണ കൃത്യമായി പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. അവാര്‍ഡ് ഷോയുടെ സമയത്ത് എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഇതില്‍ നിയമപരമായി തന്റെ ഭാഗം സുരക്ഷിതമാക്കുന്ന കരാറുകകളാണ് പ്രവീണ്‍ തയ്യാറാക്കിയിരുന്നത്. ഈ കരാര്‍ ഉണ്ടാക്കി കൊടുത്ത അഭിഭാഭഷകര്‍ക്കും പറഞ്ഞ ഫീസ് റാണ നല്‍കിയിട്ടില്ല. അവാര്‍ഡ് ഷോയില്‍ കൈ പൊള്ളിയെങ്കിലും പിന്നീട് മണി ചെയിന്‍ മേഖലയില്‍ പിടിമുറുക്കി. തൃശൂര്‍ നഗരത്തില്‍ ഓഫീസും തുറന്നിരുന്നു. വന്‍ നഗരങ്ങളിലായി തന്റെ ബിസിനസിലെ ലാഭങ്ങള്‍ നിക്ഷേപിച്ചു. ഇതില്‍ നിന്നും വലിയ ലാഭം ലഭിച്ചു.

5

ഇതിനിടെ നാട്ടില്‍ പണമിറക്കുന്നത് കുറഞ്ഞു. പകരം നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വലിയ പലിശ നല്‍കി. സേഫ് ആന്‍ഡ് സ്‌ട്രോംഗ് എന്ന ധനകാര്യ സ്ഥാപനം ഇതിനിടെ തുറന്ന് എല്ലാവരുടെയും വിശ്വാസം നേടിയെടുത്തു. പിന്നീട് ആഢംബരങ്ങളുടെ കളിയായിരുന്നു. ബെന്‍സും, ബിഎംഡബ്ല്യുവിലുമൊക്കെയായി സഞ്ചാരം. അവസാനമായി റൂബികോണുമെത്തി. വലിയ കാറുകള്‍ വീട്ടിലേക്ക് വരാത്തത് കൊണ്ട് മുന്‍ഭാഗത്തെ സ്ഥലം വാങ്ങി ഇവിടെ പത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഷെഡ്ഡും പണിതു. പിന്നീട് തന്നെ ബ്രാന്‍ഡിങ് ചെയ്യലായിരുന്നു റാണയുടെ പ്രധാന ജോലി.

6

പേരിനൊപ്പം ഡോക്ടര്‍ കൂടി വന്നു. പ്രവീണ്‍ കെപി എന്നത് പ്രവീണ്‍ റാണ എന്നായിരുന്നു. പബ്ബിലും മറ്റും ഇടപാടുകാരെ കൊണ്ടുപോയി തന്റെ ബിസിനസാണെന്ന് പറഞ്ഞ് തട്ടിപ്പിനിരയാക്കുന്നതാണ് റാണയുടെ രീതി. പണം തിരികെ ചോദിച്ചവര്‍ക്ക് മുമ്പൊക്കെ അത് ലഭിച്ചിരുന്നു. പുതിയ നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പലിശയും നിക്ഷേപവും ആദ്യം നല്‍കിയിരുന്നു. പിന്നീട് ഇത് പാളി. ധൂര്‍ത്തും, ആഢംബരവുമായിരുന്നു ബിസിനസ് തകരാന്‍ കാരണം. വിവാഹം ആഘോഷിച്ചത് നാല് കോടി രൂപയ്ക്കായിരുന്നു. സ്വന്തമായി അഭിനയിച്ച് രണ്ട് ചിത്രങ്ങളും പുറത്തിറങ്ങി.

7

എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍എത് പ്രശ്‌നത്തിനും ഓടിയെത്തും; ഇവര്‍ക്കിത് ദൈവത്തിന്റെ സമ്മാനം, ഒറ്റരാത്രി കൊണ്ട് കോടിപതികള്‍

റൂബികോണിന് 1 എന്ന നമ്പര്‍ കിട്ടാന്‍ ആറര ലക്ഷം മുടക്കി എന്നായിരുന്നു വാദം. ഇതിനായി എംഎ യൂസഫലിയെ തോല്‍പ്പിച്ചുവെന്നായിരുന്നു റാണയുടെ പ്രഖ്യാപനം. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ അഞ്ച് കോടി രൂപയുടെ കള്ളപണം അടുത്തിടെ റാണ മുടക്കിയെന്നും സാക്ഷി മൊഴിയുണ്ട്. എന്നാല്‍ ബിസിനസ് പൊളിയുമെന്ന തോന്നലുണ്ടായ പ്രവീണ്‍ റാണ സ്വന്തം സാമ്പത്തിക നില ഭദ്രമാക്കാന്‍ ശ്രമിച്ചിരുന്നു. കൊടൈക്കനാലില്‍ രണ്ട് ആഢംബര വില്ലകള്‍ ഇയാള്‍ വാങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ നോട്ട് രൂപത്തില്‍ തന്നെ പലയിടത്തും സൂക്ഷിച്ചിട്ടുണ്ടെന്നാണ വിവരം.

English summary
praveen rana use business tricks and image polishing to trap investors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X