പുലിക്കളി കാണാന്‍ കടല്‍ കടന്നൊരു അറബി; ഓണപ്പാട്ടും പാടി മണിച്ചേട്ടന്റെ സൂപ്പര്‍ഹിറ്റ് പാട്ടും
കൊവിഡ് മാഹാമാരിക്ക് ശേഷം മലയാളികള്‍ മനസ്സറിഞ്ഞ് ആഘോഷിക്കുന്ന ഓണമാണ് ഇത്തവണത്തേത്. അതിന്റെ ആവേശം എല്ലായിടത്തുമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ ശേഷമാണ് ഒരു നിയന്ത്രണവുമില്ലാതെ ഓണം ആഘോഷിക്കാനുള്ള അവസരം വന്നുചേര്‍ന്നത്.
പൂക്കളമിട്ടും സദ്യ ഒരുക്കിയും ഒക്കെ തിരുവോണ നാള്‍ മലയാളികള്‍ ആഘോഷിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തുനില്‍ക്കുന്നത് തൃശൂരിലെ പുലിക്കളി കാണാനാണ്. കഴിഞ്ഞ വര്‍ഷമൊക്കെ ഓണ്‍ലൈനില്‍ ആയിരുന്നു പുലിക്കളി എങ്കിലും എത്തവണ പുലികള്‍ റോഡിലിറങ്ങും.

കഴിഞ്ഞ രണ്ട് വര്‍ഷം കൊവിഡില്‍ മുടങ്ങിയ പുലിക്കളി ഇത്തവണ വിപുലമായി നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. . ഇന്ന് വൈകീട്ടാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ഇറങ്ങുക. പുലിയെ കാണാനുള്ള ആവേശത്തിലാണ് തൃശൂര്‍. എന്നാല്‍ അതിനെക്കാള്‍ ആവേശത്തിലാണ് കടല്‍ കടന്നെന്നിയിരിക്കുന്ന ഒരു അറബി. ഇപ്പോള്‍ ഈ അറബിയാണ് തൃശൂരിലെ പുലി.
അഴകും ആരോഗ്യവും തിളക്കവുമുള്ള മുടി വേണോ... രാത്രി നേരങ്ങളില്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ

ഓണവും പുലിക്കളിയുമൊക്കെ ആവേശമാക്കാനാണ് ഇദ്ദേഹം എത്തിയത്. പുലിക്കളി കാണാനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. അതിനിടയിൽ ഓണപ്പാട്ട് പാടാനും കലാഭവന്‍ മണി പാടി ഹിറ്റാക്കിയ നാടന്‍ പാട്ടും അറബി പാടി. മാവേലി നാട് വാണീണും കാല,. പൂവിളി പൂവിളി പൊന്നോണമായി... ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്നീ പാട്ടുകളാണ് അറബി പാടിയത്.

ഓണം തനിക്ക് സ്‌പെഷ്യല്‍ ആണെന്നും ഓണ സദ്യ കഴിച്ചുവെന്നും അദ്ദഹം പറഞ്ഞും. പുലികള്‍ തയ്യാറാവുന്ന സ്ഥലത്താണ് അദ്ദേഹം ഉണ്ടായിരുന്നത്. പുലികളല്ല ഇവര്‍ പുപ്പിലികളാണെന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. ദേഹത്താകെ പുലിവരയുമായി 250 പേരാണ് പുലികളായി മാറുന്നത്

അഞ്ചു ദേശങ്ങളിലും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ ആണ്. അദേഹത്തെ രോമങ്ങള്‍ വടിച്ചുമാറ്റി പുലിവരകള്‍ വരയ്ക്കും. വയറിലാണ് പുലി മുഖം വരയ്ക്കുക. ദേശക്കാര്‍ പുലിക്കളി ദിവസം ചൊല്ലുന്ന ഒന്നാണ് 'പുലിക്കൊട്ടും പനതേങ്ങയും'. ഈ താളത്തിനാണ് പുലികള്‍ ചുവടുകള്‍ വയ്ക്കും. ഒരു പുലിയെ അണിയിച്ചൊരുക്കാന്‍ മണിക്കൂറുകള്‍ വേണം. പുലര്‍ച്ചെ തുടങ്ങും പുലിവരയ്ക്കായുള്ള തയ്യാറെടുപ്പ്. പുലി മുഖം വരയ്ക്കാൻ പ്രത്യേകം ആളുകൾ തന്നെ ഉണ്ടാവും. ആവേശ നിമിഷമാണ് വരാൻ പോകുന്നത്.












Click it and Unblock the Notifications