• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തീരദേശത്തിന്റെ മനസ്സ് കീഴടക്ക് രാജാജി പൊതുപര്യടനത്തിന് ഗുരുവായൂരില്‍ തുടക്കം

  • By Desk

തൃശൂര്‍: തീരത്തെ മണല്‍ത്തരികള്‍ പോലും ആവേശത്താല്‍ ആര്‍ത്തുവിളിച്ചു. രാജാജി സിന്ദാബാദ്... എല്‍ഡിഎഫ് സിന്ദാബാദ്... തൃശൂര്‍ ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ ഗുരുവായൂര്‍ മണ്ഡലം പൊതുപര്യടനം തീരദേശത്ത് ആവേശത്തിരയിളക്കമായി. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്ത്.

രാഹുൽഗാന്ധി സേഫ്‌സോൺ തേടുകയാണെന്ന് ശ്രീധരൻപിള്ള; പത്തനംതിട്ടയിലേതു മികച്ച സ്ഥാനാർത്ഥിയെന്നും പിള്ള!

ഏത്തായി, ഫിഷ്ലാന്റ് സെന്റര്‍, മൂന്നാംകല്ല്, അഞ്ചങ്ങാടി, ബ്ലാങ്ങാട്, മണത്തല, തിരുവത്ര, കോട്ടപ്പുറം, പാലയൂര്‍, മുതുവട്ടൂര്‍, പുത്തന്‍പല്ലി, ഇരിങ്ങപ്പുറം, ഇരിങ്ങപ്പുറം, ആനക്കോട്ട, കാവീട്, വൈലത്തൂര്‍, മണികണ്ഠേശ്വരം, ആല്‍ത്തറ, മന്ദലാംകുന്ന് എടക്കഴിയൂര്‍ തുടങ്ങി മണ്ഡലത്തിലെ 50 ഓളം കേന്ദ്രങ്ങളില്‍ ഉജ്ജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ പര്യടനം പുന്നയൂര്‍ പഞ്ചായത്തിലെ കുഴിങ്ങരയിലാണ് സമാപിച്ചത്.

തുറന്നജീപ്പില്‍ ഒരു സ്വീകരണകേന്ദ്രത്തില്‍ നിന്നും അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങിയ രാജാജിയെ വീട്ടമ്മാരും കുട്ടികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ റോഡരികിലേക്ക് ഓടിവന്ന് കൈവീശി അഭിവാദ്യം ചെയ്തു. പലയിടങ്ങളിലും യുവാക്കളായ പ്രവര്‍ത്തകര്‍ അരിവാള്‍ ധാന്യക്കതിര്‍ പതാകയും കയ്യിലേന്തി ബൈക്കുകളില്‍ പര്യടനത്തെ അനുഗമിച്ചത് ആവേശമായി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും എംഎല്‍എയുമായ കെ വി അബ്ദുള്‍ഖാദര്‍, സിപിഐ ജില്ലാ എക്സ്‌ക്യുട്ടീവ് അംഗങ്ങളായ സൈമണ്‍ മാസ്റ്റര്‍, കെ കെ സുധീരന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, എം കൃഷ്ണദാസ്, ടി ടി ശിവദാസന്‍, അഡ്വ. പി. മുഹമ്മദ് ബഷീര്‍, സി വി ശ്രീനിവാസന്‍, സുരേഷ് വാര്യര്‍, ടി വി സുരേന്ദ്രന്‍, ഇക്ബാല്‍ മാസ്റ്റര്‍, പി കെ രാജേശ്വരന്‍, കെ കെ മുബാറക്, കെ വി വിവിധ്, ലാസര്‍ പേരകം, മായാമോഹനന്‍, ഇ പി സുരേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ മാതൃകാ അധ്യാപകനായും തൊഴിലാളികള്‍ക്കിടയില്‍ സംഘടനാ നേതാവായും രാജാജി കാര്‍ഷിക സര്‍വകലാശാലയുടെ ഹൃദയം കീഴടക്കി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെത്തിയ രാജാജിക്ക് വന്‍ സ്വീകരണമാണ് തൊഴിലാളികളില്‍നിന്നു ലഭിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്ന തങ്ങളുടെ മുന്‍ എം.എല്‍.എയെ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള ഐക്യം തൊഴിലാളികളുടെ സ്വീകരണച്ചടങ്ങില്‍ കാണാമായിരുന്നു.

പലയിടങ്ങളിലും തൊഴിലാളികള്‍ കെട്ടിയുണ്ടാക്കിയ ബൊക്കെ നല്‍കിയാണ് രാജാജിയെ വരവേറ്റത്. സര്‍വകലാശാലയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ കോളജ്, കോളജ് ഓഫ് ഫോറസ്ട്രി, കോളജ് ഓഫ് കോര്‍പ്പറേഷന്‍ ബാങ്കിങ് ആന്‍ഡ് മാനേജ്‌മെന്റ,് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും രാജാജി സന്ദര്‍ശിച്ചു. പലയിടത്തും ആവേശകരമായ വരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

ഫോറസ്ട്രി കോളജിലെ വിദ്യാര്‍ഥികളോടുള്ള വോട്ടഭ്യര്‍ഥന ചെറിയൊരു പഠനക്ലാസ്തന്നെയായി. വന്‍ ഹര്‍ഷാരവത്തോടെയാണ് രാജാജിയുടെ വാക്കുകളെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും രാജാജി വൈകിയ വേളയിലും സമയംകണ്ടെത്തി. തുടര്‍ന്ന് ഫോറസ്ട്രി കോളജിലെ അധ്യാപകരോടും വോട്ടഭ്യര്‍ഥിച്ചതിനുശേഷം ഹോര്‍ട്ടി കള്‍ച്ചറല്‍ കോളജിലുമെത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ വന്‍ ഹര്‍ഷാരവമാണ് അധ്യാപകരില്‍ നിന്നുണ്ടായത്.

ഇന്ത്യയിലെ മറ്റുപല സര്‍വകലാശാലകള്‍ക്കും പണം അനുവദിക്കുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളെ അവഗണിക്കുന്നതിനെതിരേ കൈകോര്‍ക്കാന്‍ സഹായിക്കണമെന്ന വാക്കുകളെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സഹകരണ കോളജിലെത്തിയ രാജാജിയെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. തുടര്‍ന്ന് വെറ്ററിനറി സര്‍വകലാശാലയിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികള്‍ സ്വീകരിച്ചു.

കശുവണ്ടി ഗവേഷണകേന്ദ്രത്തിലും കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലും ഇന്‍സ്ട്രക്ഷന്‍ ഫാം, ഫലവര്‍ഗ വിള ഗവേഷണകേന്ദ്രം, കൊക്കൊ റിസേര്‍ച്ച് സെന്റര്‍, കെ.എ.യു. ഹെഡ്ഡാഫീസ്, സെന്‍ട്രല്‍ ലൈബ്രറി, പന്നി ഉത്പാദന ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലും സെവന്‍ സീസ് ഡിസ്റ്റിലറിയിലും മണ്ണുത്തി സി.എസ്.ഐ. ഫാദര്‍ പി.കെ. മാമനെയും രാജാജി സന്ദര്‍ശിച്ചു. കെ. രാജന്‍ എം.എല്‍.എ്, എം.എം. അവറാച്ചന്‍, ടി.ആര്‍. രാധാകൃഷ്ണന്‍. ടി.സി. നാരായണന്‍, പ്രസാദ് പറയേരി, പി.ഡി. റജി, സുരേഷ് ബാബു, സുധീഷ്, ജോയി, മറ്റു വിവിധ നേതാക്കള്‍ എന്നിവരും രാജാജിയോടൊപ്പം ഉണ്ടായിരുന്നു.

ഉച്ചയ്ക്കുശേഷം പ്രസിദ്ധമായ തൃശൂരിലെ തെക്കേമഠം സന്ദര്‍ശിച്ചു. ശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മൂന്നു മഠങ്ങളുണ്ട്. അതില്‍ ഒന്നാണ് തെക്കേമഠം. ഉച്ചകഴിഞ്ഞുള്ള പര്യടനത്തിന്റെ തുടക്കമെന്ന നിലയില്‍ മഠത്തിലെത്തി. സ്വാമിയാരെയും വടക്കുമ്പാട്ട് നാരായണനടക്കമുള്ള ഭാരവാഹികളെയും ബ്രഹ്മസ്വം മഠത്തിലെ വേദപഠനശാലയില്‍ വേദാധ്യയനം നടത്തുന്ന കുട്ടികളെയും സന്ദര്‍ശിച്ചു.

തുടര്‍ന്ന് തൃശൂരിലെ പ്രധാന ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ പൂങ്കുന്നം ശാഖ സന്ദര്‍ശിച്ചു. മാനേജരടക്കമുള്ള ഓഫീസര്‍മാരെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷനിലെ ജീവനക്കാരും ഉദ്യോഗസ്ഥരും നിറഞ്ഞ ഹൃദയത്തോടെയാണ് രാജാജിയെ സ്വീകരിച്ചത്. തുടര്‍ന്ന് സര്‍വവിധ പിന്തുണയും ഉണ്ടാകുമെന്ന് ജീവനക്കാര്‍ പറഞ്ഞു.

Thrissur

English summary
Rajaji's election campaign in Guruvayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more