തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാരന്റെ മുഖത്ത് കടലക്കറിയൊഴിച്ചു രക്ഷപ്പെട്ട പ്രതിയടക്കം മൂന്നംഗ കവര്‍ച്ചാ സംഘം പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് രക്ഷപ്പെട്ടശേഷം കുന്നംകുളം, തൃത്താല മേഖലകളിലെ സംസ്ഥാന പാതയോരത്തെ കടകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം നടത്തിയ മൂന്നംഗസംഘത്തെ തൃത്താല പോലീസ് പിടികൂടി.

<strong>മനിതികൾ ജീവനും കൊണ്ടോടുന്നത് കാണുമ്പോൾ കരുണാകരന്റെ മഹത്വം തിരിച്ചറിയുന്നു, കുറിപ്പ്</strong>മനിതികൾ ജീവനും കൊണ്ടോടുന്നത് കാണുമ്പോൾ കരുണാകരന്റെ മഹത്വം തിരിച്ചറിയുന്നു, കുറിപ്പ്

പൊന്നാനി സ്വദേശി തഫ്‌സില്‍ ദര്‍വേശ് (21), കൂടെയുണ്ടായിരുന്ന പൊന്നാനി സ്വദേശി അന്‍സാര്‍ (23),എടപ്പാള്‍ വട്ടംകുളം സ്വദേശി ഇര്‍ഷാദ് (22) എന്നിവരാണു പിടിയിലായത്. ഈ മാസം അഞ്ചിനാണ് മുഖ്യപ്രതിയായ തഫ്‌സീല്‍ ദര്‍വേശ് പോലീസുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് രക്ഷപ്പെട്ടത്. എറണാകുളം നഗരത്തിലെ മോഷണക്കേസുകളില്‍ അറസ്റ്റു ചെയ്ത് റിമാന്റിലായശേഷം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി സ്‌റ്റേഷനില്‍ കൊണ്ടുവന്ന സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്.

robberycasearrest

കൂട്ടുപ്രതികളുമായി കുന്നംകുളം, തൃത്താല എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന പാതയോരത്തെ ചെറുതും വലുതുമായ 80 കടകള്‍ കുത്തിതുറന്ന് മോഷണ പരമ്പരകള്‍ നടത്തിയിരുന്നു. കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കല്ലുപുറം, കുന്നംകുളം, കാണിപ്പയ്യൂര്‍, തൂവാന്നൂര്‍, കേച്ചേരി എന്നിവിടങ്ങളിലെ മെഡിക്കല്‍ ഷോപ്പ്, ടൈല്‍സ് വില്‍പന കടകള്‍, മൊബൈല്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലര്‍, ബേക്കറി എന്നിവിടങ്ങളില്‍ ഈ സംഘമാണു മോഷണം നടത്തിയത്. മൊബൈല്‍ ഷോപ്പുകളില്‍നിന്നു മൂന്നുലക്ഷം രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണുകളും ഫോണ്‍ചാര്‍ജറുകളും ബാറ്ററികളും സംഘം മോഷ്ടിച്ചിരുന്നു. പിടിയിലായസംഘത്തെ കുന്നംകുളം മേഖലയിലെ തെളിവെടുപ്പിനുശേഷം എറണാകുളം പോലീസിന് കൈമാറുവാന്‍ കൊണ്ടുപോയി. ഈ മാസം അഞ്ചിന് പുലര്‍ച്ചെ മൂന്നരയോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണു പോലീസിനെതിരായ അക്രമണം നടന്നത്. പോലീസില്‍നിന്ന് രക്ഷപ്പെടുന്നതിനായി യുവാവ് കറി എടുത്ത് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലെ ഒതളൂരില്‍ വീട് വാടകക്കെടുത്ത് ഒളിവില്‍ താമസിച്ചു വരുന്നതിനിടെയാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്.

ഒരു മോഷണകേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘത്തിനു തോന്നിയ സംശയമാണ് ദര്‍വേഷിലേക്ക് അന്വേഷണം എത്തിച്ചതെന്ന് സൂചനയുണ്ട്. ഡിസംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ പാറാവു ഡ്യൂട്ടിക്കാരന്റെ മുഖത്തേക്ക് ഗ്ലാസില്‍ കരുതിവെച്ച കടലക്കറി ഒഴിച്ച് ദര്‍വേഷ് ഇറങ്ങിയോടി രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടുപ്രതി പൊന്നാനി സ്വദേശി മുഹമ്മദ് അസ്‌ലമിനെ പോലീസ് കീഴ്‌പ്പെടുത്തിയിരുന്നു. സംഭവശേഷം പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലൊന്നും ദര്‍വേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അടുത്തിടെ തൃത്താല പടിഞ്ഞാറങ്ങാടിയില്‍ ചില കടകള്‍ കുത്തിതുറന്ന് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പരിശോധിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ദര്‍വേഷുമായി രൂപസാദൃശ്യം ഉണ്ടായിരുന്നു. ഇതു മുന്‍നിര്‍ത്തി തൃത്താല മേഖല കേന്ദ്രീകരിച്ചുള്ള നിരന്തര അന്വേഷണത്തിലാണ് ദര്‍വേഷ് വലയിലായതെന്നാണ് വിവരം. ജില്ലാ അതിര്‍ത്തിയില്‍ ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ ചിലര്‍ സഹായം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Thrissur
English summary
robbery team arrested from thrissur on police attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X