Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഴച്ചാല്‍ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍: ചാര്‍പ്പ പാലം ഒലിച്ചുപോയി, അഞ്ച് വീടുകള്‍ക്ക് കേടുപാട്!!

തൃശര്‍: വാഴച്ചാല്‍ വനമേഖലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി, ചാര്‍പ്പ പാലം ഒലിച്ചുപോവുകയും അഞ്ചുവീടുകള്‍ തകരുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മലക്കപ്പാറിയിലേക്കുള്ള ഗതാഗതവും നിരോധിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അതിരപ്പിള്ളി റോഡിലെ ചാര്‍പ്പയുടെ പഴയപാലം ഒരുഭാഗം ഒലിച്ചുപോയത്. പുതിയ പാലത്തിന്റെ അടിത്തട്ടിലെ മണ്ണും ഒലിച്ചുപോയിട്ടുണ്ട്.

ഇതിനുപുറമെ ചാര്‍പ്പമുതല്‍ വാഴച്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ മലയില്‍നിന്നു റോഡിലൂടെ വെള്ളമൊഴുകി. കണ്ണംകുഴി തോട് കരകവിഞ്ഞാണ് മൂന്നുവീടുകള്‍ തകര്‍ന്നത്. തോടിന് സമീപമുള്ള കാട്ടുപറമ്പില്‍ ശിവന്‍, കാട്ടുപറമ്പില്‍ ഫിലോമിന, വടക്കുംതല ഫിലോമിന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പൊരിങ്ങല്‍ക്കുത്ത് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ മാധവന്‍, മുനി സുഭാഷാ എന്നിവരുടെ വീടുകളും ഭാഗികമായി തകര്‍ന്നു. പലവീടുകളിലേക്കും വെള്ളംകയറിയിട്ടുണ്ട്. ഇതിനിടെ ശക്തമായ മഴയെത്തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. 15 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഷോളയാര്‍ ഡാമും തുറന്നു. ഇതിനുപുറമെ പറമ്പിക്കുളം ഡാമില്‍നിന്നു തുറന്നിട്ട വെള്ളവും പൊരിങ്ങല്‍ക്കുത്തിലേക്ക് എത്തി.

thrissur-map-

ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം അതി ഭീകരമായി മാറി. സുരക്ഷ കണക്കിലെടുത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടത്തേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടുന്നത് നിര്‍ത്തിവച്ചു. അതിരപ്പിള്ളിയില്‍ വാഹനങ്ങളും വനപാലകര്‍ തടയുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് തുമ്പൂര്‍മുഴി പാര്‍ക്കും അടച്ചു. പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിലും മംഗലം കോളനിയിലും വീടുകളിലേക്ക് വെള്ളം കയറി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+