തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ ഗതാഗത കുരുക്ക് രൂക്ഷം: തകര്‍ന്ന റോ‍ഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഗതാഗത കുരുക്ക് രൂക്ഷം. ജനങ്ങള്‍ ദുരിതയാത്രയില്‍ വലയുന്നു. മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കൊക്കാല, മുതുവറ, പുഴയ്ക്കല്‍, സ്വരാജ് റൗണ്ട്, ശക്തന്‍ തുടങ്ങി എല്ലാ റോഡുകളിലും രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. തകര്‍ന്ന റോഡാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി വരുന്നവരും വൈകിട്ട്് വീടുകളിലേക്ക് തിരിച്ചു പോകുന്നവരുമെല്ലാം കുരുക്കില്‍ കുരുങ്ങിക്കിടക്കേണ്ട ഗതികേടിലാണ്.

തകര്‍ന്ന റോഡുകള്‍ക്കു പുറമെ റെയില്‍വേ ഗേറ്റുകളിലൂടെയുള്ള അശാസ്ത്രീയമായ വാഹനഗതാഗതവും നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. ആശുപത്രി അടക്കമുള്ള അത്യാവശ്യയാത്രകള്‍ റെയില്‍വേ ഗേറ്റില്‍ കുരുക്കില്‍ പെടുന്നത് പതിവായി. അശാസ്ത്രീയമായ റോഡു നിര്‍മാണവും തകര്‍ന്നറോഡും നഗരത്തെ വലയ്ക്കുകയാണ്. ഇവയ്ക്കു പുറമെയാണ് നഗരത്തില്‍ റെയില്‍വേ ഗേറ്റുകളിലൂടെയുള്ള യാത്രാദുരിതം. വെളിയന്നൂര്‍, കോട്ടപ്പുറം, പൂങ്കുന്നം, വടൂക്കര, നെടുപുഴ തുടങ്ങിയ റെയില്‍വേ ഗേറ്റുകളിലൂടെയുള്ള വാഹനയാത്ര ദുഷ്‌കരമാണ്. ഗേറ്റു കടക്കാന്‍ കിടക്കുന്ന ബൈക്കടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ എതിര്‍ദിശയിലുള്ള വാഹനങ്ങളെ ഗൗനിക്കാതെ ഒരു ദിശയിലൂടെ മാത്രം കടന്നു പോകുന്നതാണ് ഗതാഗതം ദുഷ്‌കരമാക്കുന്നത്.

trafficproblems

വീതി കുറഞ്ഞ വഴികളിലൂടെ ബൈക്ക്, ഓട്ടോറിക്ഷ എന്നിവയ്ക്കു പുറമേ കാറുകളും ചെറു ചരക്കുവാഹനങ്ങളും കൂടി പ്രവേശിക്കുന്നതോടെ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുന്നു. മേല്‍പ്പാലങ്ങള്‍ ഒഴിവാക്കി ഈ വഴിയിലൂടെ യാത്രക്കാര്‍ വരുന്നതും ഇതോടെ റെയില്‍വേ ഗേറ്റിലെ വാഹന നിര നീളാനിടയാക്കുന്നു. ഇതിനിടയില്‍ ലഭ്യമാകുന്ന ചുരുങ്ങിയ സമയത്ത് പാളം കടക്കുന്നത് അപകടകരമാണ്. ഗേറ്റു കടക്കുന്ന വാഹനങ്ങള്‍ എതിര്‍ദിശയിലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കിയാല്‍ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാം. റെയില്‍വേ ഗേറ്റുകളിലൂടെയുള്ള യാത്രാദുരിതം മതിയായ ട്രാഫിക് സംവിധാനങ്ങളും പരിഷ്‌കരണവും നടത്തി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ഗതാഗത കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്.

വടക്കഞ്ചേരി, തേനിടുക്ക്, കുതിരാന്‍, കൊമ്പഴ ഭാഗങ്ങളിലാണ് ഗതാഗതസ്തംഭനം പതിവായിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ റോഡ് തകര്‍ന്ന നിലയിലാണ്. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് മേല്‍പ്പാലങ്ങള്‍ പണിയുന്ന ഭാഗങ്ങളിലാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഇരുമ്പുപാലവും കുതിരാനും ഉള്‍പ്പെടെയുള്ള മൂന്ന് കിലോമീറ്റര്‍ താണ്ടണമെങ്കില്‍ മണിക്കൂറുകള്‍ തന്നെ എടുക്കാറുണ്ട്.തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്ക് നീക്കം നടക്കുന്നതും ഇതുവഴിയായതിനാല്‍ വലിയ വാഹനങ്ങളും ഗതാഗത കുരുക്കിനിടയാക്കുന്നു. മൂന്നൂറോളം സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി യാത്രചെയ്യുന്നത്. പാലക്കാടുനിന്നു രോഗികളുമായെത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും വഴിയില്‍ കുരുങ്ങുന്നു. ഒല്ലൂരിലെ ദുരിതയാത്രയ്ക്ക് അറുതിയായി റോഡുപണി ആരംഭിച്ചിട്ടുണ്ട്.

Thrissur
English summary
thrissur local news about people trapped in traffic block.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X