തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശം കടലാക്രമണ ഭീതിയില്‍; പെരിയമ്പലം ബീച്ച് കടലെടുത്തു, പാര്‍ക്കും ഇരിപ്പിടവും തിരയെടുത്തു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ച് ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. വിനോദസഞ്ചാരികളുടെ മേഖലയിലെ പ്രധാന സന്ദര്‍ശക കേന്ദ്രമായിരുന്ന ബീച്ചാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. ദിവസങ്ങളായി തുടരുന്ന ശക്തമായ കടല്‍ ക്ഷോഭത്തില്‍ പെരിയമ്പലം ബീച്ചിലെ വയോധികര്‍ക്കുവേണ്ടി നിര്‍മിച്ച ഇരിപ്പിടവും പാര്‍ക്കും കടലെടുത്തു. ശക്തികൂടിയ കുഴിപ്പന്‍ തിരമാലകളാണ് ബീച്ച് തകരാന്‍ പ്രധാനകാരണം. അവശേഷിക്കുന്ന കൂറ്റന്‍ കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീഴുന്ന അവസ്ഥയിലാണ്.

പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. പെരിയമ്പലം ബീച്ചില്‍ 300 മീറ്ററോളം കടല്‍ കയറി. പഞ്ചായത്ത് കഴിഞ്ഞവര്‍ഷം നിര്‍മിച്ച വയോജന വിശ്രമകേന്ദ്രമാണ് തകര്‍ന്നിട്ടുള്ളത്. ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച നാല് കോണ്‍ക്രീറ്റ് കസേരകള്‍ കടലെടുത്തു കഴിഞ്ഞു. ഫാന്‍സി കുടകള്‍ ദിവസങ്ങള്‍ക്കു മുന്‍പേ നശിച്ചിരുന്നു. കുടകള്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് കാലുകള്‍ ഇപ്പോള്‍ കടലിലാണ് നില്‍ക്കുന്നത്. തീരത്തേക്കുള്ള പ്രത്യേകം നിര്‍മിച്ച റോഡില്‍ പതിച്ച കല്ലുകളും തിരയേറ്റത്തില്‍ ഒലിച്ചുപോയി. തീരത്തെ മുഴുവന്‍ കാറ്റാടി മരങ്ങളും കടപുഴകി കടലിലേക്ക് വീണു.

peryambalambeach-

മൂന്ന് ബീച്ചുകളില്‍ മാത്രം നൂറിലധികം തെങ്ങുകളാണ് കടപുഴകി വീണിട്ടുള്ളത്. കാപ്പിരിക്കാട് ബീച്ചിലെ ഹിളര്‍ പള്ളി റോഡ് പൂര്‍ണമായി കടലെടുത്തു. ഹിളര്‍ പള്ളി അപകടാവസ്ഥയിലാണ്. തീരത്തെ 13 കുടുംബങ്ങള്‍ വീട്ടില്‍ നിന്നും താമസം മാറ്റി. വേലിയേറ്റ സമയത്ത് കടല്‍ ഇരമ്പിയെത്തുന്നത് തീരവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. നേരത്തെ കടല്‍ ഭിത്തി ഉണ്ടായിരുന്ന ഭാഗത്തുനിന്നു അര കിലോമീറ്ററോളമാണ് കടല്‍ കരയിലേക്ക് കയറിയിട്ടുള്ളത്.

Thrissur
English summary
Thrissur Local News about periyambalam beach on attack threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X