മരോട്ടിച്ചാലില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം: നശിപ്പിച്ചത് നൂറ് കണക്കിന് കുലച്ച വാഴകള്‍!
തൃശൂര്‍: മാന്ദാമംഗലം പുത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. നേന്ത്രവാഴകളാണു വ്യാപകമായി നശിപ്പിച്ചത്. വരുന്ന ഓണത്തിന് വിളവെടുക്കാനുള്ള കുലച്ച നൂറുകണക്കിന് നേന്ത്രവാഴകളാണ് മൂന്നു ദിവസത്തിനിടെ നശിപ്പിച്ചത്.
മരോട്ടിച്ചാലില്‍ ചുള്ളിക്കാവിനടുത്ത് താമസിക്കുന്ന കര്‍ഷകരായ കള്ളിപ്പറമ്പില്‍ ഫ്രാന്‍സിസ്, വള്ളിക്കാട്ടില്‍ ജിജോ, കൊച്ചുകുന്നേല്‍ സിബി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും ബാങ്കില്‍നിന്ന് ലോണെടുത്തുമാണ് വര്‍ഷങ്ങളായി ഇവര്‍ കൃഷി ചെയ്തുവരുന്നത്.

ഒരു വാഴ നട്ട് കുല വരുന്ന സമയമാകുമ്പോഴേക്കും 350 രൂപയാണ് ചെലവ് വരുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ നേന്ത്രവാഴ കൃഷി ചെയ്തുവരുന്നത്. ചില വര്‍ഷങ്ങളില്‍ വാഴക്കുലയ്ക്ക് വിലക്കുറവും മഴവെള്ളം കയറിയും കര്‍ഷകര്‍ക്ക് ഏറെ ദുരിതം വരാറുണ്ട്. 14 കിലോമീറ്റര്‍ നീളം സോളാര്‍ വൈദ്യുതി വേലി ഉണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതാണ് കാട്ടാനകള്‍ വേലികള്‍ ചവിട്ടിമറിച്ച് കൃഷി നശിപ്പിക്കുന്നത്.












Click it and Unblock the Notifications