തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകനെ തേടിയെത്തിയ ഗുണ്ടകള്‍ അച്‌ഛനെ കൊന്ന സംഭവം: കുപ്രസിദ്ധ ഗുണ്ട മുടിയന്‍ സാഗര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചുണ്ണാമ്പ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ അര്‍ധരാത്രി യുവാവിനെ തേടി വീട്ടിലെത്തിയ ഗുണ്ടാസംഘം ഗൃഹനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട അറസ്‌റ്റില്‍. ഇരിങ്ങാലക്കുടയില്‍ നടന്ന വിജയന്‍ കൊലപാതകത്തില്‍ താണിശ്ശേരി പാവടി പാലം മുടിയന്‍ സാഗര്‍ എന്നറിയപ്പെടുന്ന സാഗര്‍ (26) ആണ്‌ അറസ്‌റ്റിലായത്‌.


വിജയനെ ചെട്ടിപ്പറമ്പിലെ കനാല്‍ ബേസിലെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വെട്ടി കൊല്ലുന്നതിന്‌ ഗുണ്ടാ തലവന്‍ രഞ്‌ജുവിന്‌ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും പ്രതികളെ സംഭവസ്‌ഥലത്തെത്തിക്കുകയും കൊലപാതകത്തിനുശേഷം സംഭവസ്‌ഥലത്തുനിന്നും രക്ഷപ്പെടാന്‍ ഗുണ്ടാ സംഘങ്ങളെ സഹായിക്കുകയും ചെയ്‌ത കാര്യത്തിനായിരുന്നു അറസ്റ്റ്‌.

sagar

വിജയനെ കൊല്ലുന്നതിന്‌ മുടിയന്‍ സാഗര്‍ നല്‍കിയ വാളുകളും കഠാരയും ഇരുമ്പുവടികളുമാണ്‌ ആക്രമണത്തിന്‌ ഗുണ്ടാസംഘം ഉപയോഗിച്ചിരുന്നത്‌. കൊലപാതകത്തിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷിക്കുന്നതറിഞ്ഞ്‌ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുംബൈയിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിനു സമീപമുള്ള ഒളിസങ്കേതത്തില്‍നിന്നും പിടികൂടൂകയായിരുന്നു. വിജയനെ കൊലപ്പെടുത്തിയ ഗുണ്ടാസംഘങ്ങളുടെ കൈയില്‍നിന്നും വടിവാളുകളും കഠാരയും കൂടാതെ വിദേശ നിര്‍മിത തോക്കും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

തുടര്‍ന്നുള്ള അന്വേഷണം നടത്തി പ്രതികളെ ചോദ്യം ചെയ്‌തതില്‍നിന്നുമാണ്‌ ഗുണ്ടാ തലവന്‌ തോക്ക്‌ കൈമാറിയത്‌ മുടിയന്‍ സാഗര്‍ ആണെന്ന്‌ കണ്ടെത്തിയത്‌. പിടിച്ചെടുത്ത തോക്ക്‌ വിശദമായി പരിശോധിച്ചതില്‍ ഉഗ്രമാരക ശേഷി ഉള്ളതാണെന്ന്‌ ബാലസ്റ്റിക്ക്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ഗുണ്ടാസംഘത്തിന്‌ നല്‍കിയ തോക്ക്‌ അമ്പതിനായരത്തോളം രൂപ വിലയുള്ളതും അയല്‍ സംസ്‌ഥാനത്തുനിന്നും വാങ്ങിയതാണെന്നും പ്രതി പോലീസിനോട്‌ പറഞ്ഞു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. പിടിയിലായ പ്രതി ഇരിങ്ങാലക്കുട, കാട്ടൂര്‍ തുടങ്ങി ജില്ലയിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌.

പിടിയിലായ പ്രതി മദ്യവും മയക്കുമരുന്നും സ്‌ഥിരമായി ഉപയോഗിക്കുന്ന ആളാണെന്നും കാട്ടൂര്‍ മേഖലയിലെ കഞ്ചാവ്‌ വിതരണ മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയുമാണെന്ന്‌ പോലീസിന്‌ വ്യക്‌തമായിട്ടുള്ളതുമാണ്‌. കൊലപാതകം നടന്ന രാത്രിതന്നെ ഗുണ്ടാസംഘത്തിലെ പ്രധാന പ്രതികളെ പിടികൂടിയ ഇരിങ്ങാലക്കുട ഡിവൈ.എസ്‌.പി. ഫേമസ്‌ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പോലീസ്‌ മേധാവി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.

കൊലപാതകികളെ സംരക്ഷിക്കുന്നതിന്‌ താവളമൊരുക്കിയ കുറ്റത്തിന്‌ നിരവധി വധശ്രമമടക്കമുള്ള ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വൈഷ്‌ണവ്‌, വിഷ്‌ണു എന്നീ രണ്ടു ഗുണ്ടകളെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും പിടികൂടി കോടതി റിമാന്റ്‌ ചെയ്‌തിരുന്നു. ഈ കേസില്‍ ഇതുവരെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയും കൊലപാതകികള്‍ക്ക്‌ രക്ഷപ്പെടാന്‍ സഹായം ചെയ്‌തവരെയടക്കം 12 പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

Thrissur
English summary
thrissur local news murder case accused arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X