തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ലോഹ്യ'മില്ലാത്ത ഒമ്പതു വര്‍ഷം: മലയാള സിനിമയില്‍ നിന്ന് ലോഹിത ദാസ് പടിയിറങ്ങിയത് 8 വര്‍ഷം മുമ്പ്!

  • By Desk
Google Oneindia Malayalam News

ജീവിതഗന്ധിയായ തിരക്കഥകളെഴുതി സാമൂഹ്യബോധമുളവാക്കുന്ന സിനിമകള്‍ നല്‍കിയ ലോഹിതദാസ് ഓര്‍മ്മയായിട്ട് ഇന്ന് ഒമ്പതുവര്‍ഷം. ലോഹിയുടെ ഇടവേളയിലുള്ള അരങ്ങൊഴിയല്‍ മലയാള ചലചിത്ര ലോകത്ത് പകരംവെക്കാനില്ലാത്ത കഥാകൃത്തിനെയാണ് നഷ്ടമാക്കിയിരുന്നത്. ഇല്ലായ്മകളില്‍നിന്നു ജീവിതത്തിന്റെ ആഴമേറിയ കാമനയുടെ പടവുകള്‍ ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് മുന്നേറിയ ലോഹിതദാസ് തന്റെ സൃഷ്ടികളിലൂടെ മലയാളിയെ ഏറെ ചിന്തിപ്പിച്ചിരുന്നു. പത്മരാജനും, ഭരതനും ശേഷം സൂപ്പര്‍ഹിറ്റുകള്‍ നല്‍കി തന്റേതായ ഇടംകണ്ടെത്തി.


ലോഹിയുടെ ഇടവേളയിലുള്ള അരങ്ങൊഴിയല്‍ മലയാള ചലച്ചിത്രലോകത്തിനു പകരം വയ്ക്കാനില്ലാത്ത പ്രതിഭാധനനെയാണു നഷ്ടമാക്കിയത്. ഇല്ലായ്മകളില്‍നിന്നു ജീവിതത്തിന്റെ ആഴമേറിയ കാമനയുടെ പടവുകള്‍ ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് മുന്നേറിയ ലോഹി തന്റെ സൃഷ്ടികളിലൂടെ മലയാളിയെ ചിന്തിപ്പിച്ചു. നാടകത്തിലൂടെ വന്ന് തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും വിഹരിച്ച ലോഹി 2009 ജൂണ്‍ 28നാണ് അരങ്ങൊഴിഞ്ഞത്.

lohithadas-

സമൂഹത്തിന്റെ എല്ലാ തുറയിലും ഉള്ളവര്‍ തന്റെ സിനിമ കാണണമെന്ന് മോഹിച്ച സിനിമാക്കാരനായിരുന്നു ലോഹിതദാസ്. അഭ്രപാളിയുടെ ലോകത്ത് ജീവിക്കുമ്പോഴും ലോഹിതദാസ് കര്‍ഷകനോടും കല്ലുവെട്ടുക്കാരനോടും മീന്‍പിടിത്തക്കാരനോടും ലോഹ്യംപറഞ്ഞുനടന്നു. ലോഹിയിലെ മാനുഷികമൂല്യങ്ങളുടെ ആഴവും വ്യാപ്തിയും തിരിച്ചറിയാന്‍ ജീവിതസംഘര്‍ഷങ്ങളുടെ പരിഛേദമായ 'കിരീടം' എന്ന ലക്ഷണമൊത്ത ഒരു സിനിമ മാത്രംമതി.

ഈ സര്‍ഗ പ്രതിഭസൃഷ്ടിച്ചെടുത്ത തിരക്കഥകളും, കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇന്നും ചേക്കേറുന്നവയാണ്. ഭ്രാന്തനായി ചങ്ങലകളില്‍ തളച്ചിടപ്പെട്ട ബാലന്‍മാഷും, കിരീടത്തില്‍ അച്ഛന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് എസ്.ഐ. ആവാന്‍ കഴിയാതെ സാഹചര്യങ്ങള്‍ക്കു വഴങ്ങി കൊലയാളി ആവേണ്ടിവന്ന സേതുമാധവനും, അമരത്തിലെ അച്ചുട്ടിയും, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍നായരും, ഭൂതകണ്ണാടിയിലെ വാച്ച് റിപ്പെയറര്‍ വിദ്യാധരനും, മൃഗയയിലെ വാറുണ്ണിയും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും ഇങ്ങിനെ ഓര്‍ത്തുപോയാല്‍ നിരവധി കഥാപാത്രങ്ങള്‍ ഇന്നും ലോഹി പറഞ്ഞു തന്ന കഥയിലെ മറക്കാത്ത കഥാപാത്രങ്ങള്‍.

lohi2-

തനിയാവര്‍ത്തനത്തില്‍ തുടങ്ങി നിവേദ്യം വരെ നാല്പത്തിമൂന്നു ചിത്രങ്ങളാണ് ഇദ്ദേഹം മലയാളസിനിമയ്ക്ക് നല്‍കിയത്. വള്ളുവനാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലോഹി നിളയോരത്തെ ഗ്രാമീണ തുടിപ്പുകളും പച്ചയായ മനുഷ്യരുടെവേദനയും നിസഹായതയുമൊക്കെ പകര്‍ത്തി എടുക്കാന്‍ തന്റെ സിനിമകളിലൂടെ ശ്രമിച്ചു.

സുന്ദര്‍ദാസിനുവേണ്ടി എഴുതിയ ' അഞ്ചരക്കുള്ള വണ്ടി ' എന്ന ഹ്രസ്വചിത്രമാണ് ലോഹി ആദ്യം എഴുതിയ സിനിമാ തിരക്കഥ. പിന്നീട് കാണാന്‍കൊതിച്ച് എന്ന മുഴുനീളന്‍ സിനിമയ്ക്കായിരുന്നു തുലിക ചലിപ്പിച്ചത്. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. നാടകവും ചെറുകഥകളും എഴുതി എഴുത്തിന്റെ വഴിയില്‍ സഞ്ചാരം തുടര്‍ന്ന ലോഹിക്ക് സിനിമാ എഴുത്ത് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനമായിരുന്നു ലോഹിയുടെ പുറത്തിറങ്ങിയ ആദ്യ സിനിമ. എഴുതാപ്പുറങ്ങള്‍, വിചാരണ എന്നീ ചിത്രങ്ങളുമായി വീണ്ടും സിബിമലയിലിനുവേണ്ടി തൂലിക ചലിപ്പിച്ചു.

പിന്നീട് സത്യന്‍ അന്തിക്കാട്, ഐ.വി. ശശി, ഭരതന്‍ തുടങ്ങിവരുമായി ലോഹി എഴുത്തുതുടര്‍ന്നു. കുടുംബപുരാണം, മൃഗയ, അമരം, ഭരതം, കമലദളം, കൗരവര്‍, ആധാരം, വാത്സല്യം, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ തുടങ്ങിയ അമ്പതോളം ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതിയ ലോഹി ഭൂതക്കണ്ണാടി എന്ന ചിത്രവുമായി സംവിധാനരംഗത്തേക്കു കടന്നു. 1997ല്‍ 'ഭൂതക്കണ്ണാടി' നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലോഹിക്ക് നേടികൊടുത്തു.

സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോഴും ഒരു നല്ലസിനിമയുടെ അച്ചുതണ്ട് തിരക്കഥ തന്നെയാണെന്ന് വാദിച്ച് ലോഹി സംവിധായകരുമായി എപ്പോഴും ആശയപരമായി കലഹിച്ചിരുന്നു. അടൂരിന്റെയും അരവിന്ദന്റെയും മന്ദഗതിയിലുള്ള സിനിമാസംസ്‌കാരത്തോട് ലോഹി മുഖംതിരിച്ചിരുന്നു. അതേസമയം അക്ഷരഭ്യാസമില്ലാത്തവനും സംവേദിക്കാന്‍ കഴിയുന്ന ' ദ സൈക്ലിക്' പോലുള്ള ഇറാന്‍ സിനിമകളോട് തനിക്ക് പ്രിയമാണെന്നും ലോഹി പറഞ്ഞിട്ടുണ്ട്. മലയാളസിനിമയുടെ പുതുസംസ്‌കാരം പ്രകടമാകുംമുമ്പ് മലയാളസിനിമയെ സമ്പന്നമാക്കി ലോഹി അനശ്വരതയുടെ വെള്ളിത്തിരയില്‍മറയുകയായിരുന്നു.

Thrissur
English summary
Thrissur local news nine years without lohitha das.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X