Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറ് വിളമ്പാൻ മന്ത്രി; പപ്പടം അത് കളക്ടർ വിളമ്പും, സാമ്പാറ് ടിഎൻ പ്രതാപനും

തൃശൂർ: കേരളം ഓണത്തെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു..എങ്ങോട്ടും തിരിഞ്ഞാലും ഓണം വൈബാണ്.. ഓണപ്പാട്ടും, ഓണ സദ്യയും എന്നുവേണ്ട എല്ലാം ഓണമയം. ഉത്രാടത്തിന് മുമ്പ് തന്നെ ഉത്രാടപ്പാച്ചലും തുടങ്ങി. മുണ്ടും സാരിയും ഉടുത്ത് ഒരു ഭാഗത്ത് കോളേജ് പിള്ളേരും പിന്നെ പല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എന്നുവേണ്ട എല്ലാവരും ഫുൾ ഓൺ മൂഡിലാണ്.... എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത് തൃശൂരിൽ നിന്നുള്ള ഓണാഘോഷമാണ്. മന്ത്രിയും എംപിയുും കളക്ടറും അങ്ങനെ എല്ലാരും ചേർന്ന് കളറാക്കിയിരിക്കുകയാണ് ജില്ലയിലെ ഓണാഘോഷം.

തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പാൻ മുന്നിൽ നിന്നത് മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ്. ഇതോടെ ആഘോഷം പൊടിപൊടിച്ചു. മന്ത്രി കെ. രാജനാണ് ചോറ് വിളമ്പിയത്. ജില്ലാ കളക്ടർ ഹരിത വി കുമാറാണ് പപ്പടം വിളമ്പിയത്. ടി.എൻ പ്രതാപൻ എംഎൽഎ സാമ്പാറും വിളമ്പി.

1

രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് സംസ്ഥാനം വീണ്ടും ഓണാഘോഷം നടക്കുന്നത് . സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചിരുന്നു.

ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

2

മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും എത്തും. തുടര്‍ന്ന് കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീതസദസുമുണ്ടാകും.

3

തിരുവനന്തപുരം ജില്ലയില്‍ ആകെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. നവ്യ നായര്‍, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡ്, അഗം ബാന്‍ഡ് എന്നിവരുടെ സംഗീത പ്രകടനവും ഉണ്ടായിരിക്കും.

4

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും. മറ്റൊരു പ്രധാന വേദിയായ ഗ്രീന്‍ഫീഡ് സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അറങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകള്‍ക്ക് വേദിയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+