അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയവുമായി മലയാളി; ആരാണ് പിജി നാരായണന്‍
തൃശൂര്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പ് ലോകം മൊത്തം ഉറ്റുനോക്കുന്ന ഒന്നാണ്. പ്രസിഡന്റ് ആരാണെന്നറിയുകയാണ് പ്രധാന കൗതുകം. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും ശ്രദ്ധിക്കപ്പെടും. കാരണം ഒട്ടേറെ ഇന്ത്യന്‍ വംശജന്‍ ജനവിധി തേടുന്നു അമേരിക്കയില്‍. അമേരിക്കന്‍ കോണ്‍ഗ്രസിലേക്കും സംസ്ഥാന സഭകളിലേക്കും നിരവധി ഇന്ത്യന്‍ വംശജര്‍ ജയിച്ചു. അക്കൂട്ടത്തിലൊരാളാണ് മലയാളിയായ പിജി നാരായണന്‍.
തൃശൂര്‍ അവണൂര്‍ സ്വദേശിയാണ് 67കാരനായ ഇദ്ദേഹം. മിന്നസോട്ട സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്് ഫലം അറിയാന്‍ തൃശൂരിലെ ബന്ധുക്കള്‍ ടെലിവിഷന് മുമ്പില്‍ തന്നെയായിരുന്നു. രണ്ടാംതവണയാണ് പിജി നാരായണന്‍ മിന്നസോട്ട സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2018ലായിരുന്നു ആദ്യ ജയം. ഈ കൗണ്‍സിലിലേക്ക് ജയിക്കുന്ന ആദ്യ മലയാളിയും ഇന്ത്യക്കാരനുമാണ് അദ്ദേഹം. പഠനാവശ്യാര്‍ഥം 49 വര്‍ഷം മുമ്പാണ് നാരായണന്‍ അമേരിക്കയിലെത്തിയത്. ഇലക്ട്രിക്കല്‍ എന്‍ജിനിയങില്‍ ബിരുദാനന്തര ബിരുദം നേടിയ നാരായണന്‍ അവിടെ ജോലിയില്‍ പ്രവേശിച്ചു. രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്പും; ഭീമ ഹര്‍ജിയുമായി 24 നേതാക്കള്‍, സുരേന്ദ്രന് പിടി വീഴുമോ
മറ്റു ചില ഇന്ത്യന്‍ വംശജരും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടുണ്ട്. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് 55കാരിയായ പ്രമീള ജയപാല്‍ മല്‍സരിച്ച് ജയിച്ചത്. ചെന്നൈയിലാണ് പ്രമീളയുടെ കുടുംബവേര്. 29കാരന്‍ നീരജ് അന്താനിയും ജയിച്ചു. ഒഹായോ സംസ്ഥാനത്തെ സെനറ്റിലേക്കാണ് നീരജ് തിരഞ്ഞെടുക്കപ്പെട്ടത്. ഒഹായോ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം.
ഇന്ത്യന്‍ വംശജരുടേതില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയമാണ് അമേരിക്കയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്കാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്.
തമിഴ്‌നാട്ടുകാരാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍.