തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ആരോപണം

Google Oneindia Malayalam News

തൃശൂര്‍: കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍(46)ക്രിസ്റ്റീന്‍ ബേബി(26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സിപിഐ ആരോപിച്ചു.

സിപിഎം വിട്ട് സിപിഐയിലേക്കെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇവിടെയാണ് ആക്രമണം ഉണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു0,പരിസരത്തെ വാഹനങ്ങളും സ0ഘ4ഷത്തില്‍ തക4ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

cpi

കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം: കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയില്‍.

തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ അറിയിച്ചതിനെതുടര്‍ന്ന്, പോലീസിത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി. പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുറ്റകൃത്യം വെളിച്ചത്തു വന്നത്.

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതു മുതല്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ കൃത്യമായ മേല്‍നോട്ടത്തില്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വികെ രാജു, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വിരലടയാള വിദഗ്ദര്‍, സയന്റ്ഫിക് ഓഫീസര്‍, ഡോഗ് സ്‌ക്വാഡ് പോലീസ് ഫോട്ടാഗ്രാഫര്‍ , ഷാഡോ പോലീസ് എന്നിവരുടെ സേവനം ഇതിനായി വിനിയോഗിക്കപ്പെട്ടു. തൃശൂര്‍ സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ മുഴുവന്‍ നിരീക്ഷിച്ചു. സംശയാസ്പദമായ ആളുകളെ വിശദമായി ചോദ്യം ചെയ്തു. പഴുതടച്ചതും ശാസ്ത്രീയ രീതിയിലുള്ളതുമായ അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുവാന്‍ സഹായിച്ചത്. അറസ്റ്റിലായ മേഘ എം.കോം. ബിരുദധാരിയും തൃശൂരില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശിശുവിന്റെ ഡി.എൻ.എ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കൂടുതൽ നടത്തുവാനുണ്ടെന്നും പ്രതികളെ അറസ്റ്റ്ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ, അസി. കമ്മീഷണർ വികെ രാജു എന്നിവർ അറിയിച്ചു.

Thrissur
English summary
Two CPI activists were hacked in Kalady, Allegedly DYFI activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X