Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ യുവാവിന് 30വര്‍ഷം കഠിന തടവ്

തൃശൂര്‍: ബാലികയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ യുവാവിനെ 30 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ലാലൂര്‍ കളിച്ചത്ത് അഖില്‍ (23)നെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് കെ എം രതീഷ് കുമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 100000 പിഴയും, പോക്‌സോ ആക്ട് പ്രകാരം 10 വര്‍ഷം കഠിന തടവും, 100000 രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്.

പിഴയടച്ചില്ലെങ്കില്‍ 10 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്നും ഈടാക്കുന്ന പിഴ തുക അതിജീവിതക്ക് നല്‍കുവാനും വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാര്‍ ഹാജരായി. നെടുപുഴ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. സതീഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍ ബി നായര്‍ ആണ്. കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും, 20ല്‍ പരം രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

jail

അതേസമയം, വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയില്‍ കാസര്‍ഗോട് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കാസര്‍ഗോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മല്‍ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവനെന്നാണ് കേസ്.

ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം. പ്രതിക്കെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. മറ്റ് ചില വിദ്യാര്‍ത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയര്‍ത്തുന്ന ആരോപണം. കാസര്‍കോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+