വ്യാപാരിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍; പിടിയിലായത് കുറ്റ്യാടി സ്വദേശികള്‍
മാനന്തവാടി: യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച മുന്ന് കാറും പോലിസ് പിടിച്ചെടുത്തു. തൊട്ടില്‍പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് അജ്മല്‍ ടി (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറമ്പില്‍ ഫാസില്‍ കെ.കെ (26), കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലക്കണ്ടി സുഹൈല്‍(29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ പ്രതികളില്‍ അജ്മല്‍ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വധശ്രമകേസിലും, ഫാസില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനില്‍ ബലാത്സംഗ കേസിലും മാനന്തവാടി പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും ഉള്‍പ്പെട്ട പ്രതികളാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട കെ.എല്‍ 18 എന്‍, കെ.എല്‍ 18 ഡി 4849, കെ.എല്‍ 58 എന്‍387 എന്നി കാറുകളും മാനന്തവാടി പൊലീസ് ഇന്‍സ്പക്ടര്‍ പി.കെ മണിയുടെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്.
കേസിനാസ്പദമായ സംഭവം പൊലീസ് പറയുന്നതിങ്ങനെ; മാനന്തവാടിയില്‍ നിന്നും ഒരു സ്ത്രീയുടെ സഹായത്തോടെ കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോകുകകയായിരുന്നു. തുടര്‍ന്ന് കര്‍ണാടകത്തിലെ പൊന്നമ്പേട്ടയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് ദേഹോപദ്രവം ഏല്‍പിക്കുകയും പണം കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് മോചനദ്രവ്യമായി 15 ലക്ഷം രുപ പ്രതികള്‍ ആവശ്യപ്പെടുകയും ചെയ്യുകയുമായിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ടത് പ്രകാരം വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികള്‍ക്ക് കണ്ണൂരില്‍ നിന്നും കൈമാറുകയും വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുഷാജ്, ബിജു ടി.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications