വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിയുടെ ഒഴുക്ക് തടയാന്‍ മൂന്ന് സംസ്ഥാനങ്ങളിലെ സേനകളുടെ സംയുക്തപരിശോധന; വയനാട്ടില്‍ ശനിയാഴ്ച പിടികൂടിയത് ഒന്നരകിലോ കഞ്ചാവ്, പിടിയിലായത് കാസര്‍ഗോഡ് സ്വദേശി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പരിശോധന കര്‍ശനമാക്കുമ്പോഴും വയനാട്ടിലേക്ക് വീണ്ടും ലഹരിവസ്തുക്കളൊഴുകുന്നു. മാനന്തവാടി കാട്ടിക്കുളത്ത് ഒന്നര കിലോ കഞ്ചാവുമായി കാസര്‍ഗോട് സ്വദേശി പിടിയിലായി. വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍കോട്ടിക്‌സ് കോഡ് നടത്തിയ വാഹന പരിശോധനയിലാണ് കാസര്‍ഗോട് തളങ്കര ഖമറുന്നീസ മാനസില്‍ അബ്ദുള്‍ റൗഫ് (22)നെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ബാവലി എടക്കോട് പരിസരങ്ങളില്‍ വാഹന പരിശോധനയില്‍ സ്‌കോഡ് സി ഐ ജിമ്മി ജോസഫ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷണല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

<strong>മന്ത്രിസഭ പുനഃസംഘടന; കര്‍ണാടകയില്‍ സ്ഥാനം നഷ്ടമായ മന്ത്രി ബിജെപിയിലേക്ക്‌</strong>മന്ത്രിസഭ പുനഃസംഘടന; കര്‍ണാടകയില്‍ സ്ഥാനം നഷ്ടമായ മന്ത്രി ബിജെപിയിലേക്ക്‌

എക്‌സൈസ് ഇന്റെലിജെന്റ് വിഭാഗം എസ് ഐ എം കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. പി കെ പ്രഭാകരന്‍, എം ആര്‍ ബാബുരാജ്, മുജീബ് റഹ്മാന്‍, പ്രകാശന്‍ കെ വി, മിഥുന്‍ എ, അനില്‍, ശ്രീജമോള്‍ ചാക്കോ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, ക്രിസ്തുമസ്, പുതുവത്സര വേളയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ജില്ലയിലേക്കെത്തുന്നത് തടയാന്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ സംയുക്ത പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

Excise meeting

ഇതിന്റെ ഭാഗമായി കലക്ടറേറ്റില്‍ കര്‍ണാടക സംസ്ഥാനങ്ങളിലെ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ സംയുക്ത പരിശോധനനടത്തും. അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ പട്രോളിങും ശക്തമാക്കും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കൈമാറാന്‍ ഇ-മെയില്‍, മൊബൈല്‍ ശൃംഖലയും സജീവമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ വിവരങ്ങളടക്കം ഇതിലൂടെ പരസ്പരം കൈമാറാനും ധാരണയായി.

മൈസൂര്‍, ബംഗളരു എന്നിവിടങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വന്‍തോതില്‍ ലഹരി ഗുളികള്‍ കേരളത്തിലേക്ക് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംയുക്ത പരിശോധനയിലൂടെ ഇത് തടയാന്‍ സാധിക്കും. പുഴകടന്നും കാട് കടന്നും മറ്റുമുള്ള ലഹരി വസ്തുക്കളുടെ കടത്ത് തടയാന്‍ പ്രദേശത്തെ പൊലീസിന്റെ സഹകരണത്തോടെ പരിശോധനയും പട്രോളിംഗും നടത്തും. കര്‍ണാടകയില്‍ നിന്നും മാക്കൂട്ടം വഴി ജില്ലയിലേക്ക് ലഹരി വസ്തുകള്‍ കടത്തുന്നവര്‍ക്കും പിടിവീഴും. കോട്ടുര്‍, ചോലാടി, ചേരമ്പാടി, ഗൂഡല്ലൂര്‍, ബൈരകൂപ്പ, തോല്‍പ്പെട്ടി, ബാവലി, വിരാജ്പേട്ട, എച്ച്ഡി കോട്ട, മാക്കൂട്ടം, ഗുണ്ടല്‍പേട്ട, പാട്ടവയല്‍, അമ്പലമൂല, താളൂര്‍, എരുമാട്, മുത്തങ്ങ തുടങ്ങിയയിടങ്ങളിലെല്ലാം സംയുക്തപരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

abdul Rauf

എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ഏകോപനം. യോഗത്തില്‍ വിരാജ്പേട്ട ഡിവിഷന്‍ ഡെപ്യൂട്ടി എക്സൈസ് സുപ്രണ്ട് സി. ലക്ഷ്മി ഷാ, എച്ച്ഡി കോട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എന്‍. നടരാജ്, ഗുണ്ടല്‍പേട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശിവാനന്ദപ്പ, ചേരമ്പാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെട്രിവേല്‍ രാജന്‍, ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര്‍. പത്മകുമാര്‍, ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
3 kg ganja seized in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X