Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയൊന്ന് പെയ്താല്‍ മതി ഈ റോഡ് വെള്ളത്തിലാവും; വയനാട്ടുകാര്‍ക്ക് തലവേദനയായി ഒരു റോഡ്

കല്‍പ്പറ്റ: മഴയൊന്ന് പെയ്താല്‍ മതി ഒരു വെള്ളക്കെട്ടിന് സമാനമാണ് ഈ റോഡിന്റെ അവസ്ഥ. പറഞ്ഞ് വരുന്നത് എടവക-വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ കാര്യമാണ്. ഈ റോഡ് ഏകദേശം തകര്‍ന്നിട്ട് മാസങ്ങളായി. കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്ന സമയത്താണ് മഴയുടെ വരവ്.

പിന്നെ പറയാനുണ്ടോ ഈ റോഡിലൂടെയുള്ള യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. വാഹനത്തിലൂടെ യാത്ര പോകട്ടെ, ഇതിലൂടെ ഒന്ന് കാല്‍നടയായി പോകാമെന്ന് കരുതിയാല്‍ പോലും നടക്കില്ല. അങ്ങനൊരു അവസ്ഥയിലാണ് ഈ റോഡുള്ളത്.

1

വെള്ളമുണ്ട, കല്ലോടി സ്‌കൂളുകളിലേക്ക് പോകാനായി വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് ഈ റോഡ് വഴി നിത്യേന സഞ്ചരിക്കുന്നത്. ഇവരെല്ലാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. ഈ റോഡില്‍ വെള്ളം ഒഴുകി പോകാനുള്ള സംവിധാനമില്ല.

ഇത് മറ്റൊരു പ്രശ്‌നമാണ്. മഴ പെയ്താല്‍ ഇവിടെ വെള്ളം കെട്ടിക്കിടക്കും. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവിടെ നിന്ന് വെള്ളം ഒഴുകി പോകുക. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ മലിന ജലം കാല്‍നട യാത്രക്കാരുടെ ദേഹത്തും തെറിക്കുന്നുണ്ട്.

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്

ഈ റോഡില്‍ വാഹനങ്ങള്‍ വരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും ആളുകള്‍ക്ക് സ്ഥലമില്ല. കല്ലോടി മുതല്‍ വെള്ളമുണ്ട എട്ടേനാല്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡില്‍ പലയിടത്തും കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുകയാണ്. ഇവിടെ താല്‍ക്കാലിക അറ്റകുറ്റപണികള്‍ പോലും നടത്തിയിട്ട് കാലങ്ങളായെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

ഈ മേഖലയില്‍ ബസ് സര്‍വീസ് ഇല്ല. അതുകൊണ്ട് ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, ജീപ്പ് എന്നിവയാണ് ആകെയുള്ള ആശ്രയം. ഇവിടേക്ക് വരാന്‍ പോലും വാഹനങ്ങള്‍ കൂട്ടാക്കാറില്ല. കുണ്ടും കുഴിയും തന്നെയാണ് ഇതിന് കാരണം.

കുഴികളില്‍ ചാടി ഒരുപാട് പ്രശ്‌നങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കുണ്ടാവുന്നുണ്ട്. അതാണ് വരാന്‍ മടി കാണിക്കുന്നത്. വെള്ളമുണ്ട എട്ടേനാല്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കല്ലോടി വഴിയും പാതിരിച്ചാല്‍ വഴിയും എളുപ്പത്തില്‍ മാനന്തവാടിക്ക് പോകാനായി ഈ റോഡ്ഡാണ് ആശ്രയിക്കുന്നത്. എന്നാല്‍ റോഡ് തകര്‍ന്നത് കൊണ്ട് എളുപ്പ വഴി കൊണ്ട് കാര്യമില്ലാതായിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങള്‍ പലതും അപകടമുണ്ടാക്കിയേക്കാം എന്ന ഭയത്തിലാണ്. മഴക്കാലത്തിന് മുമ്പേ റോഡിലെ കുഴിയടയ്ക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+