Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; രക്തം പുരണ്ട 5 ആത്മഹത്യ കുറിപ്പുകൾ, സിപിഎം നേതാവിനെതിരെ...

മാനന്തവാടി: മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പിയൂണായ തലപ്പുഴ 44 ശാലിനിനിവാസില്‍ അനില്‍കുമാര്‍ (48) ആത്മഹത്യ ചെയ്ത സംഭവം വിവാദത്തില്‍. ഡിസംബര്‍ ഒന്നിന് ശനിയാഴ്ച ഉച്ചയോടെയാണ് അനില്‍കുമാറിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കണ്ടെടുത്ത അഞ്ച് ആത്മഹത്യാകുറിപ്പുകളാണ് മരണം സംബന്ധിച്ച കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആ കുറിപ്പുകളെല്ലാം തന്റേതാണെന്ന് ഉറപ്പിക്കാന്‍ അനില്‍കുമാര്‍ ഓരോ കത്തുകളിലും സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.

തവിഞ്ഞാല് സര്‍വ്വീസ് സഹതകണ ബാങ്ക് പ്രസിഡന്റും, സി പി എം ഏരിയാകമ്മിറ്റി അംഗവുമായ പി വാസുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനില്‍കുമാര്‍ ആത്മഹത്യാകുറിപ്പിലൂടെ നടത്തിയിരിക്കുന്നത്. കത്ത് പുറത്തുവന്നതോടെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ നിരവധി പേര്‍ സംഘടിച്ച് തലപ്പുഴയില്‍ ഞായറാഴ്ച രാത്രി പ്രകടനം നടത്തി. ആരോപണവിധേയനായ വാസുവിന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കണ്ടാലറിയുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കത്തിന്റെ ജോലി സംബന്ധമായി നേരിട്ട പ്രതിസന്ധികളും ബാധ്യതകളുമെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലക്ഷങ്ങളുടെ ബാധ്യത

ലക്ഷങ്ങളുടെ ബാധ്യത

ബാങ്കിലെ വളവിതരണവും മറ്റുമായി ലക്ഷങ്ങളുടെ ബാധ്യതയുണ്ടായെന്നും അതിന്റെ കാരണം ബാങ്ക് പ്രസിഡന്റ് കൂടിയായ പി വാസുവാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ വാസുവും മറ്റും വരുത്തുവെച്ച സാമ്പത്തിക ബാധ്യത തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ആത്മഹത്യ കുറിപ്പുകൾ

ആത്മഹത്യ കുറിപ്പുകൾ

അതിനാല്‍ തനിക്ക് മുന്നോട്ട് പോകാനുള്ള ആത്മധൈര്യമില്ലെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറി, ഭാര്യ ബിന്ദു, സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം അനില്‍ കത്തെ ഴുതിവെച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന ആത്മഹത്യാകുറിപ്പുകള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് പോലീസ് പറയുന്നത്.

സിപിഎം പത്രക്കുറിപ്പ്

സിപിഎം പത്രക്കുറിപ്പ്

തലപ്പുഴ 44 ബ്രാഞ്ച് കമ്മിറ്റിയംഗമാണ് മരിച്ച അനില്‍കുമാര്‍. സംഭവം വിവാദമായതോടെ സിപിഎം മാനന്തവാടി ഏരിയാകമ്മിറ്റി പത്രക്കുറിപ്പിറക്കി. അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകാര്യമാണെന്നും മരണത്തിനു കാരണമായി ചില കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആത്മഹത്യ കുറിപ്പെന്ന നിലയില്‍ ഏതാനും കത്തുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ പോലീസിന് കൈമാറിയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും സിപിഎം മാനന്തവാടി ഏര്യാ കമ്മിറ്റി വ്യക്തമാക്കി.

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല

എന്തിന്റെ പേരില്‍ ആയാലും ഒരു വ്യക്തിയുടെ വീട് ആക്രമിക്കുന്നത് അപലപനീയമാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗമായ വാസു എന്തെങ്കിലും രീതിയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ല. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+