• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അപര്‍ണയെ ആക്രമിച്ചത് മുപ്പതിലധികം വരുന്ന സംഘം'; കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം

Google Oneindia Malayalam News

വയനാട്: മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ എസ് എഫ് ഐ നേതാവ് അപര്‍ണ ഗൗരിയെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരെ എസ് എഫ് ഐ സ്വീകരിച്ച കര്‍ശന നിലപാടാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് സി പി എം വ്യക്തമാക്കി.

1

മുപ്പതിലതികം വരുന്ന സംഘമാണ് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണാ ഗൗരിയെ പെണ്‍കുട്ടിയെന്ന പരിഗണനപോലും നല്‍കാതെ മൃഗീയമായി മര്‍ദിച്ചത്. വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ക്യാമ്പസില്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച്, മയക്കുമരുന്ന് ഗ്യാങ്ങിനെ മുന്‍നിര്‍ത്തിയാണ് യുഡിഎസ്എഫ് തെഞ്ഞെടുപ്പിനെ നേരിട്ടത്.

2

ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ് മേപ്പാടിയിലെ മുസ്ലിം ലീഗും കോണ്‍ഗ്രസും. കലാലയങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുന്ന വലതുപക്ഷ മുതലെടുപ്പ് രാഷ്ട്രീയം അപകടകരമാണ്. വിദ്യാര്‍ഥി നേതാവിനെ വധിക്കാന്‍ ശ്രമിച്ചതിനൊപ്പം യുഡിഎസ്എഫ്-മയക്കുമരുന്ന് സംഘം പൊലീസിനെ മര്‍ദിക്കുകയും കോളേജ് ബസ് തകര്‍ക്കുകയും ചെയ്തു. ഇവരെ നിയമത്തിന് മുമ്പില്‍കൊണ്ടുവരണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താനയിലൂടെ അറിയിച്ചു.

3

സംഭവത്തില്‍ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അപര്‍ണയെ വലതു വിദ്യാര്‍ത്ഥി സംഘടനകളുടെ ലഹരി മാഫിയ സംഘം അതിക്രൂരമായി മര്‍ദ്ധിച്ച സംഭവം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

4

ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്. സഖാവ് മേപ്പാട് മിംസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അക്രമത്തെ റിപ്പോര്‍ട്ട് ചെയ്യാനോ അപലപിക്കാനോ മാധ്യമങ്ങള്‍ ഈ നിമിഷം വരെ തയ്യാറായിട്ടില്ല. ലഹരിയുടെ മൊത്ത വിതരണക്കാരായി മാറുന്ന വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ കലാപവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഈ ശ്രമങ്ങളെ വിദ്യാര്‍ത്ഥി സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

5

പൃഥിരാജിന്റെ സിനിമ സെറ്റിൽ നിന്ന് മടങ്ങിയ ജീപ്പ് കാട്ടാന ആക്രമിച്ചു; കുത്തിമറിച്ച് കൊക്കയിൽ തള്ളിപൃഥിരാജിന്റെ സിനിമ സെറ്റിൽ നിന്ന് മടങ്ങിയ ജീപ്പ് കാട്ടാന ആക്രമിച്ചു; കുത്തിമറിച്ച് കൊക്കയിൽ തള്ളി

കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐ നേതാവ് കോളേജില്‍ നിന്നും ആക്രമിക്കപ്പെട്ടത്. അപര്‍ണ ഗൗരി എസ് എഫ് ഐ യുടെ വയനാട് ജില്ലാ ഉപഭാരാവഹിയാണ്. പോളിടെക്ക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപര്‍ണ ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കിരണ്‍ രാജ്, കെടി അതുല്‍, ഷിബിലി, അബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

6

കെ എസ് യു - എം എസ് എഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ് എഫ് ഐ സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്. മേപ്പാടി പോളിയില്‍ എം എസ് എഫ് ഉം കെ എസ് യൂ വും ചേര്‍ന്ന് പാലൂട്ടി വളര്‍ത്തിഎടുത്ത ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും പതിവാക്കിയ ക്രിമിനല്‍ സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു.

7

അപര്‍ണ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന് മണിക്കൂറിത്ര പിന്നിട്ടിട്ടും ഒരു ഫ്‌ലാഷ് ന്യൂസ് കൊണ്ട് പോലും ക്രൂരമായ ആക്രമണത്തിന്റെ വാര്‍ത്ത പൊതുസമൂഹത്തില്‍ എത്തിക്കാന്‍ തയ്യാറാവത്ത കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള മറുപടി ഈ നാട്ടിലെ വിദ്യാര്‍ത്ഥിസമൂഹം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

8

ബ്രസീലിനെതിരെ വിജയഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് കളിച്ചോ? സത്യാവസ്ഥ ഇങ്ങനെബ്രസീലിനെതിരെ വിജയഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് കളിച്ചോ? സത്യാവസ്ഥ ഇങ്ങനെ

മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പാലൂട്ടി വളര്‍ത്തി, അവരെ ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ മനഃപായസമുണ്ണുന്ന വലതു വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ നെറികെട്ട പദ്ധതിയെ എസ് എഫ് ഐ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.

Wayanad
English summary
CPM demands strict action against those who tried to kill SFI leader Aparna Gowri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X