വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയ്ക്കും ആനയ്ക്കും തല്‍ക്കാലം ഇടവേള; വയനാടുകാര്‍ക്ക് ഇപ്പോള്‍ ഭീഷണി മുതലയും ചീങ്കണ്ണിയും

Google Oneindia Malayalam News

പനമരം: വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാര്‍. കാട്ടാനയും കടുവയുമൊക്കെ ഭയപ്പെടുത്തിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ മുതലയും ചീങ്കണ്ണിയും വരെ എത്തിയിരിക്കുകയാണ്.

പനമരത്ത് വലിയ പുഴയിലും കബനിയുടെ തീരങ്ങളിലുമെല്ലാം മുതലകളും ചീങ്കണ്ണികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രധാനമായും കീഞ്ഞുകടവ് മുതല്‍ കൂടല്‍ക്കടവ് ചെക്ഡാം വരെയുള്ള ഇടത്താണ് ഇവയുടെ എണ്ണം വര്‍ധിക്കുന്നത്. ഇതിനാപ്പം നീര്‍നായ്ക്കളും പെരുകുന്നുണ്ട്. നാട്ടുകാര്‍ ഇവ ഭീഷണിയാണെന്ന് പറയുന്നു.

1

നേരത്തെ തന്നെ മൃഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നതിന് ഇടയിലാണ് ഇവയുടെ വരവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കനത്ത മഴയില്‍ പുഴയില്‍ വെള്ളം കയറി ഇറങ്ങിയതിന് പിന്നാലെയാണ് പുഴയോരത്തും സമീപത്തുമെല്ലാം മുതലകളെ കാണാന്‍ തുടങ്ങിയത്. ഇവ ഒറ്റയ്ക്കും കൂട്ടമായും എല്ലാം കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!

ടൗണിന് സമീപത്തെ വലിയ പാലത്തിന് അടിയിലൂടെ മുതലകള്‍ പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലാകെ പ്രചരിച്ചിരുന്നു. ഇത് നാട്ടുകാരെ ആകെ ഭ യപ്പെടുത്തിയിരുന്നു. എന്താണ് ഇതിന് പോം വഴിയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നു.

കണ്‍മണിയെ ചേര്‍ത്തുപിടിച്ച് കളര്‍ഫുള്‍ പോസുമായി ഗോപി സുന്ദര്‍; ചിത്രങ്ങള്‍ വൈറല്‍, ഈ ഓണം ഇവര്‍ കൊണ്ടുപോയെന്ന് ആരാധകര്‍

അതേസമയം മുതലയും നീര്‍നായ്ക്കളും പെരുകിയതോടെ പുഴയോരവാസികളും ഭീതിയിലാണ്. എന്നാല്‍ വ്യാപക പരാതി മറ്റൊരു കാര്യത്തിലുണ്ട്. കോഴിക്കടകളിലെ മാലിന്യം പുഴയോരത്തും പുഴകളിലുമായി വ്യാപകമായി തള്ളാന്‍ തുടങ്ങിയതാണ് മുതലകള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പാമ്പ്; ജീനിയസ്സാണെങ്കില്‍ കണ്ടുപിടിക്കും, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പാമ്പ്; ജീനിയസ്സാണെങ്കില്‍ കണ്ടുപിടിക്കും, 11 സെക്കന്‍ഡ് തരാം

നേരത്തെ തന്നെ മുതലകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അടക്കമുള്ള നിവേദനം നല്‍കിയതാണ്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പുഴയോരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിലവിലുള്ള നാട്ടുകാരുടെ ശ്രമം.

മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവുമെന്നാണ് ആശങ്ക. അതേസമയം വയനാട്ടില്‍ പലയിടത്തും ഇതുപോലെ കടുവ ശല്യവും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നു. ഇവയെ കൂടുവെച്ച് പിടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. കടുവയുടെ കുഞ്ഞാണ് കൂട്ടില്‍ വീണത്.

പിന്നീട് ഈ കുഞ്ഞിനെ തുറന്ന് വിട്ടിരുന്നു. അതിന് ശേഷം കടുവയെ ഈ പ്രദേശത്ത് കണ്ടിട്ടില്ല. എന്നാല്‍ ഒന്നിലേറെ കടുവയാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ കരുതുന്നുണ്ട്. പക്ഷേ കെണിവെച്ച സാഹചര്യത്തില്‍ കടുവ കാട്ടിലേക്ക് കയറിയെന്നായിരുന്നു വനംവകുപ്പ് വിശദീകരണം.

സുഹൃത്തിന്റെ ബില്‍ കൊടുക്കണമെന്ന് പ്രതിശുത വരന്‍; യുവതി ചെയ്തത് കണ്ടാല്‍ ഞെട്ടിപ്പോകും, സംഭവം വൈറല്‍സുഹൃത്തിന്റെ ബില്‍ കൊടുക്കണമെന്ന് പ്രതിശുത വരന്‍; യുവതി ചെയ്തത് കണ്ടാല്‍ ഞെട്ടിപ്പോകും, സംഭവം വൈറല്‍

Wayanad
English summary
crocodiles a big problem to panamaram residents, people have complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X