• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട് പാര്‍ലമെന്റ് മണ്ഡലം: പ്രചരണം ശക്തമാക്കി പി പി സുനീര്‍, കെസി വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയ പ്രചരണം

  • By Desk

സുല്‍ത്താന്‍ബത്തേരി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ പ്രചരണം തുടരുന്നു. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ പ്രചരണപരിപാടികള്‍ക്ക് ബുധനാഴ്ച സുനീര്‍ തുടക്കമിട്ടുകഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭാ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ: എബ്രഹാം മാര്‍ എപ്പിലി നിയോസ് തിരുമേനിയെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു സുനീറിന്റെ പ്രചരണം ആരംഭിച്ചത്.

2019 പൊതുതിരഞ്ഞെടുപ്പ്; നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രം വ്യാജമാണോ യഥാര്‍ഥമാണോയെന്ന് കണ്ടെത്താന്‍ വാട്ട്‌സ് ആപ്പ് സഹായിക്കും

തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തു. പിന്നീട് സെന്റ് മേരീസ് കോളേജ്, എന്‍ എന്‍ എസ് കോളേജ്, പഴശിരാജാ കോളേജ്, സി കെ രാഘവന്‍ മെമ്മോറിയല്‍ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളോടും അധ്യാപകരോടും വോട്ടഭ്യര്‍ഥന നടത്തി. എല്‍ ഡി എഫ് നേതാക്കളായ വി വി ബേബി,അഡ്വ: കെ ഗീവര്‍ഗീസ്,പി ആര്‍ ജയപ്രകാശ്,കെ ശശാങ്കാന്‍,സി കെ സഹദേവന്‍,തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പ്രചരണത്തിന് നേതൃത്വം നല്‍കി.

വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുക്കം മലയോരം ഗേറ്റ്‌വേയ്ക്കു സമീപം നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണവും അന്നുണ്ടാകും.

മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ 16ന് ഉച്ചക്ക് ശേഷം മൂന്നിന് മാനന്തവാടി ടൗണ്‍ഹാളിലും, വൈകുന്നേരം നാലിനു ബത്തേരി ടൗണ്‍ ഹാളില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ ബത്തേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റിയും രൂപീകരിക്കും. 18നു ഉച്ചകഴിഞ്ഞു മൂന്നിനു കല്‍പ്പറ്റ ടൗണ്‍ ഹാളിലാണ് കല്‍പ്പറ്റ നിയോജകണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ നടക്കുക. ഈ മൂന്നു കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ഥി പി.പി. സുനീര്‍ പങ്കെടുക്കും.

അതേസമയം, യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടയില്‍ കെ സി വേണുഗോപാലിനായി മുസ്ലീംലീഗിന്റെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. യു പി എ ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നും റെയില്‍പാത അടക്കമുള്ള വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാകുമെന്നുമാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന കുറിപ്പുകളിലുള്ളത്.

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ വയനാട് ലഭിച്ചാല്‍ മണ്ഡലത്തിലേക്ക് എപ്പോഴെങ്കിലും വന്നാല്‍ മതിയല്ലോയെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന വിവാദമാക്കിയാണ് എല്‍ ഡി എഫ് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തിവരുന്നത്. വെള്ളിയാഴ്ച യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വരുമെന്നിരിക്കെ പ്രചരണം കൊഴിപ്പിക്കാനുള്ള നടപടികള്‍ ഇപ്പോഴെ യു ഡി എഫ് ക്യാംപ് തുടങ്ങികഴിഞ്ഞു.

Wayanad

English summary
Election campaign in Wayanad lok sabha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X