• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'എന്നാലും എവിടെയായിരിക്കും ഇത്'; പിടികൊടുക്കാതെ കടുവ വിലസുന്നു, കാട്ടിനുള്ളിലും കണ്ടെത്താനായില്ല

Google Oneindia Malayalam News

വയനാട്: കടുവാ ഭീതിയൊഴിയാതെ വയനാട്. കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവയെ ഇതുവരെയായിട്ടും പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് വനം വകുപ്പ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും പിടികൊടുക്കാതെ എല്ലാവരെയും പറ്റിച്ച്‌കൊണ്ട് വിലസി നടക്കുകയാണ് കടുവ. ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിലായാണ് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കിയത്.

രാവിലെ തുടങ്ങി വൈകീട്ട് വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കടുവ എവിടേക്ക് കടന്നുവെന്ന സൂചന പോലും വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്നും ഇറ്റുവീണ ചോരപ്പാടുകള്‍ കണ്ടെത്തിയ ഒരു സംഘം ഇത് പിന്തുടര്‍ന്ന് പോയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

കടുവയുടെ സഞ്ചാരപാത കണ്ടെത്താനായി യഥാര്‍ഥ സമയം കാണിക്കുന്ന സി.സി.സി.ടി.വി ഉള്‍പ്പെടെ 68 ക്യാമറകളാണ് വിവിധ ഭാഗങ്ങളിലായി ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏതെങ്കിലും ക്യാമറയില്‍ കടുവയുടെ ചിത്രം പതിയുന്ന മുറക്ക് ആ പ്രദേശം വളഞ്ഞ് ട്രക്കിങ് ടീം തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് മുട്ടങ്കര പ്രദേശത്ത് വയലോരത്ത് കടുവയുടേത് എന്ന് തോന്നുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇവ പരിശോധിച്ചെങ്കിലും കുറുക്കന്‍മൂലയിലിറങ്ങിയ കടുവയുടെ കാല്‍പ്പാടുകള്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുമില്ല.

ഏത് ഭാഗത്ത് നിന്നാണ് കടുവ മുട്ടങ്കരയിലേക്ക് എത്തിയതെന്ന കാര്യവും വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. കാല്‍പ്പാടുകള്‍ പിന്തുടരുമ്പോള്‍ തുടര്‍ച്ച ലഭിക്കാതെ വരുന്നതോടെയാണ് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കേണ്ടി വരുന്നതെന്നാണ് അധികൃചര്‍ പറയുന്നത്. എന്നാല്‍ അഞ്ചിലധികം കൂടുകളും ക്യാമറക്കണ്ണുകളും അവഗണിച്ച് ഭീതിപടര്‍ത്തിയുള്ള സഞ്ചാരം തുടരുകയാണ് കുറുക്കന്‍മൂലയെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കടുവ.

അതേസമയം കഴിഞ്ഞ ദിവസം വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായും കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുക കൂട്ടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

cmsvideo
  ഒരു തോട്ടിപോലുമില്ലാതെ കടുവയെ പിടിക്കാൻ വനംവകുപ്പ്..തേച്ചൊട്ടിച്ച്‌ നാട്ടുകാർ | Oneindia Malayalam
  Wayanad
  English summary
  forest department cant catch the tiger in wayanad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion