വയനാട്ടുകാര്‍ക്ക് ആശ്വാസമില്ല; കടുവ കൂട്ടില്‍ വീണത് കടുവക്കുഞ്ഞ്, ചീറിയടുത്ത് അമ്മ കടുവ
മീനങ്ങാടി: വയനാട്ടില്‍ നാട്ടുകാരുടെ പേടി സ്വപ്‌നമായ കടുവയെ ഒരു നിമിഷം പിടിച്ചു എന്ന് മീനങ്ങാടിക്കാര്‍ ചിന്തിച്ച് കാണും. എന്നാല്‍ എല്ലാ പ്രതീക്ഷയും വെറുതെയായി. കടുവയ്ക്ക് വെച്ച കൂട്ടില്‍ വീണത് കുട്ടികടുവയാണ്.
നാടിനെ ആകെ വിറപ്പിക്കുന്ന കടുവയെ പേടിച്ചാണ് ഇവിടെ കൂട് സ്ഥാപിച്ചത്. മീനങ്ങാട് മണ്ഡക വയലില്‍ സ്ഥാപിച്ച് കൂട്ടിലാണ് നാല് മാസം മാത്രം പ്രായമുള്ള കടുവ കുഞ്ഞ് വീണത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് കടുവ കൂട്ടിലായത്. അമ്മ കടവും മറ്റൊരു പ്രദേശത്ത് തന്നെ തുടരുന്നുണ്ട്.

കൂട്ടില്‍ കടുവ കുഞ്ഞിനെ വെക്കുന്നത് അപകടമുയര്‍ത്തുന്നതിനാല്‍ കുഞ്ഞിനെ അവിടെ തന്നെ തുറന്നുവിട്ടു. ഈ കൂടിന് അടുത്ത് തന്നെ തള്ളക്കടുവ തങ്ങുന്നുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്ന് എത്തിച്ച കുങ്കിയാനകള്‍ക്ക് നേരെ തള്ളക്കടുവ ചീറിയടുത്തു.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇന്നലെ ഉച്ചയോടെ കടുവ കുഞ്ഞിനെ തുറന്ന് വിട്ടത്. നാട്ടുകാര്‍ ആകെ കടുവയെ പിടിച്ചെന്ന ആശ്വാസത്തിലായിരുന്നു. എന്നാല്‍ പിടിച്ചത് കുട്ടിയെ ആണെന്നറിഞ്ഞ നാട്ടുകാര്‍ ആകെ നിരാശയിലായി.
അതേസമയം കടുവയുടെ ആക്രമണം ഇനി വര്‍ധിച്ചേക്കാമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. ജാഗ്രത പാലിക്കാനാണ് വനംവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. മണ്ഡകവയല്‍ പ്രദേശത്താണ് കൂടുതല്‍ തവണ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. ഇവിടെ കൂട് സ്ഥാപിച്ചതും അതുകൊണ്ടാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
രാത്രി മാത്രമാണ് ഇത് എത്തിയിരുന്നത്. തോട്ടത്തിലും റോഡിലുമൊക്കെ കടുവയെ കണ്ടവരുണ്ട്. പേടി കാരണം ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഇന്നലെ രാവിലെ കടുവ കുടുങ്ങിയെന്നറിഞ്ഞതോടെ നാട്ടുകാര്‍ വലിയ സമാധാനത്തിലായിരുന്നു.
നാട്ടിലാകെ കടുവ കുടുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വനപാലകര്‍ എത്തി പരിശോധിച്ചപ്പോഴാണ് കടുവയല്ല അതിന്റെ കുഞ്ഞാണെന്ന് മനസ്സിലായത്. നാല് മാസം മാത്രമാണ് പ്രായം. അതുകൊണ്ട് പിടിക്കാന്‍ നിയമം അനുവദിക്കുന്നില്ല. കൂടുതുറന്ന് വിടാന്‍ വനംവകുപ്പ് നിര്‍ബന്ധിരാവുകയായിരുന്നു.
പ്രതിഷേധമുയര്‍ത്തിയെങ്കിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി അതേ സ്ഥലത്ത് തന്നെ തുറന്ന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ ഇവിടെ നിന്ന് മാറ്റുന്നത് ദുഷ്‌കരമായിരുന്നു. ഒപ്പം തള്ളക്കടുവ ആക്രമിക്കാനും സാധ്യതയുണ്ടായിരുന്നു.
കുങ്കിയാനകളുടെയും ജെസിബിയുടെയും സഹായത്തോടെയാണ് ഉച്ചയോടെ കുട്ടിയെ തുറന്നുവിട്ടത്. പിന്നാലെ തന്നെ തള്ളക്കടുവ കുട്ടിയുമായി രക്ഷപ്പെട്ടു. രണ്ടാമതൊരു കൂടും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പത്മ എസ്റ്റേറ്റിലാണ് രണ്ടാമത്തെ കൂടുള്ളത്.
ഇവിടെയാണ് കഴിഞ്ഞ ദിവസം കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്. രണ്ട് മാസത്തോളമായി ഈ കടുവ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ മാത്രമല്ല ഇവ ജനങ്ങളെയും ആക്രമിക്കുമെന്നാണ് ആശങ്ക.












Click it and Unblock the Notifications