വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല തുരന്നിട്ടും നടപടിയില്ല; നരിനരങ്ങി മലയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ അന്വേഷണം നിശ്ചലം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: യാതൊരു മാനദണ്ഡവും പാലിക്കാതെ പരിസ്ഥിതിയെ വകവെക്കാതെ നടത്തിയ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരായ അന്വേഷണം നിശ്ചലം. തൃശിലേരി നരിനരങ്ങി മലമുകളിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരായ നടപടിയാണ് വൈകുന്നത്. നരിനരങ്ങിമലയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ശബരിമല: സംഘപരിവാർ അക്രമത്തിനെതിരെ പന്തളം കൊട്ടാരം, ശരിയായ ഭക്തരെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ല...

ഇതെ തുടര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിച്ചത് അധികൃതരുടെ ഒത്താശയോടെയാണെന്നും, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം നടന്നതെന്നും വ്യക്തമാകുന്നത്. തൃശ്ശിലേരി മുത്തുമാരി നരിനരിങ്ങി മല മുകളില്‍ അനധികൃതമായി നിര്‍മ്മാണം നടത്തിവന്നത് വന്‍ റിസോര്‍ട്ട് മാഫിയയായിരുന്നു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചെങ്കുത്തായി കിടക്കുന്ന മലമുകളിലായിരുന്നു ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവന്നത്.

Resort

കെട്ടിടങ്ങളുടെയും മറ്റും പ്രവൃത്തി ഏകദേശം പൂര്‍ത്തായിയിരുന്നു. മലമുകളില്‍ വെള്ളത്തിന്റെ ആവശ്യത്തിനായി വലിയ തടയണയും റിസോര്‍ട്ടധികൃതര്‍ നിര്‍മ്മിച്ചിരുന്നു. റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, നിലവില്‍ പണിത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. അടുക്കള കെട്ടാനുള്ള ഹൈക്കോടതി വിധിയുടെ മറവിലായിരുന്നു കൂറ്റന്‍ പാറക്കെട്ടുകളടക്കം ഇളക്കി മാറ്റി അധികൃതരുടെ ഒത്താശയോടെയുള്ള റിസോര്‍ട്ട് നിര്‍മ്മാണം.

സംഭവം വിവാദമായോടെ ഒരു സ്റ്റോപ്പ് മെമ്മോ മാത്രം നല്‍കി പ്രശ്‌നം അധികൃതര്‍ ഒതുക്കിതീര്‍ക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. മലമുകളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചതും വിവാദമായി കഴിഞ്ഞു. അനധികൃതമായി നിര്‍മ്മിച്ച റോഡിന്റെ മറവില്‍ റിസര്‍വ് ചെയ്ത ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ച് മണ്ണിനടിയില്‍ മൂടിയിട്ടതായും പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും റവന്യൂവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നു.

ആന, കാട്ടുപോത്ത്, മലയണ്ണാന്‍, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികളുടെ വിഹാരകേന്ദ്രം കൂടിയാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നരിനരിങ്ങിമല. കമ്പമല, മണിക്കുന്ന്മല എന്നിവയോട് ചേര്‍ന്നുകിടക്കുന്നതാണ് ഈ ഭാഗങ്ങള്‍. ഇത്തവണത്തെ കനത്തമഴയില്‍ ഈ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. നൂറ് കണക്കിന് കുടുംബങ്ങള്‍ നരിനരങ്ങി മലയുടെ താഴ്‌വാരത്തും താമസിക്കുന്നുണ്ട്. കനത്തമഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ മല തുരന്ന് നിര്‍മ്മിച്ച റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ക്യാപ്ഷന്‍

തൃശിലേരി നരിനരങ്ങി മലയിന്‍ റിസോര്‍ട്ടിനായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടങ്ങള്‍

Wayanad
English summary
Illegal resort construction in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X