വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ടി സിദ്ദീഖ്, ടീം രാഹുലിന്റെ സര്‍വേ, കോണ്‍ഗ്രസ് പരിഗണിക്കുന്നത് ഇവരെ!!

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വിവിധ മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ നേതാക്കളുടെ നീക്കം. അതേസമയം രാഹുല്‍ ഗാന്ധി തീരുമാനിക്കുന്നത് പ്രകാരമാണ് ഇവിടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. കല്‍പ്പറ്റയിലെ വിജയ സാധ്യതയാണ് പരിശോധിക്കുക. ഇവിടെ നിരവധി പേരുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ടി സിദ്ദിഖിന്റെ പേരാണ് ഏറ്റവും ശക്തമായി മുന്നിലുള്ളത്. ഒന്നിലധികം സീറ്റുകളില്‍ സിദ്ദിഖിനെ മത്സരിക്കാനായി പരിഗണിക്കുന്നുണ്ട്. രാഹുലിന്റെ പ്രത്യേക താല്‍പര്യം സിദ്ദിഖിന്റെ കാര്യത്തിലുണ്ട്.

രാഹുലിന്റെ സര്‍വേ

രാഹുലിന്റെ സര്‍വേ

ടീം രാഹുല്‍ നേരത്തെ തന്നെ കേരളത്തില്‍ സജീവമായി ഉണ്ടാവും എന്ന് വ്യക്തമായിരുന്നു. അതേസമയം ഇവരുടെ തുടക്കം രാഹുല്‍ ജയിച്ച വയനാട്ടില്‍ നിന്നുള്ള പ്രവര്‍ത്തനമാണ്. വയനാട് ജില്ലയിലെ വിജയസാധ്യതയറിയാനുള്ള നീക്കമാണ് രാഹുല്‍ നടത്തുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ടീം രാഹുല്‍ രഹസ്യ സര്‍വേ നടത്തും. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം രാഹുലിന്റെ കൈയിലാണ്.

കല്‍പ്പറ്റ പൊതുമണ്ഡലം

കല്‍പ്പറ്റ പൊതുമണ്ഡലം

കല്‍പ്പറ്റ പൊതുമണ്ഡലമാണ്. രണ്ട് പട്ടികവര്‍ഗ മണ്ഡലങ്ങളുമുണ്ട്. ഇതെല്ലാം വയനാട് തൂത്തുവാരണമെന്ന നിഗമനത്തിലേക്ക് രാഹുലിനെ എത്തിച്ചത്. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ രണ്ട് പേരുകള്‍ വേറെയും ഇവടെ പരിഗണനയിലുണ്ട്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്നും മണ്ഡലത്തില്‍ ചെറിയ തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇത് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. 2019ല്‍ കോണ്‍ഗ്രസ് തേരോട്ടം തന്നെ ഇവിടെയുണ്ടായിരുന്നു.

ജയിച്ചേ തീരു

ജയിച്ചേ തീരു

തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി തന്നെ ഇവിടങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ടിരുന്നു. അതുകൊണ്ട് മണ്ഡലങ്ങളിലെ വിജയസാധ്യതയാണ് ആദ്യം സര്‍വേയിലൂടെ പരിശോധിക്കുക. കേരളത്തിന് പുറത്തുള്ള ഏജന്‍സിയാണ് സര്‍വേ നടത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഇടപെടില്ല. പക്ഷേ നിര്‍ദേശിക്കാന്‍ രാഹുലിന് സാധിക്കും. നിലവില്‍ കല്‍പ്പറ്റയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ഉയരുന്നത്. അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയാല്‍ ഇവിടെ മത്സരിക്കാന്‍ സാധ്യത കൂടുതലാണ്. കൊയിലാണ്ടിയിലും മുല്ലപ്പള്ളിയെ പരിഗണിക്കുന്നുണ്ട്.

സിപിഎമ്മിന് വെല്ലുവിളി

സിപിഎമ്മിന് വെല്ലുവിളി

കല്‍പ്പറ്റയില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ സികെ ശശീന്ദ്രന്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയാവുക. എന്നാല്‍ മെഡിക്കല്‍ കോളേജ് നീണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് പുറമേ എല്‍ജെഡി കല്‍പ്പറ്റ സീറ്റിനായി അവകാശവാദവും ഉന്നയിക്കുന്നുണ്ട്. എല്‍ജെഡി കല്‍പ്പറ്റയില്‍ കടുംപിടുത്തം തുടര്‍ന്നാല്‍ സിപിഎം വഴങ്ങേണ്ടി വരും. എല്‍ജെഡിക്ക് ജില്ലയില്‍ അത്യാവശ്യം നല്ല കരുത്തുണ്ട്. കോണ്‍ഗ്രസിനും ഇത് വെല്ലുവിളിയായിരിക്കും. അതുകൊണ്ട് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസ് ഇറക്കും.

സിദ്ദിഖ് മാത്രമല്ല

സിദ്ദിഖ് മാത്രമല്ല

സിദ്ദിഖ് മാത്രമല്ല കല്‍പ്പറ്റയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടിയുടെ പേരും കോണ്‍ഗ്രസ് പട്ടികയിലുണ്ട്. റോസക്കുട്ടിയെ പരിഗണിച്ചാല്‍ തിരുവമ്പാടിയിലേക്ക് സിദ്ദിഖ് മാറും. ശ്രേയാംസ്‌കുമാര്‍ ഇവിടെ എല്‍ജെഡി ടിക്കറ്റില്‍ മത്സരിക്കാനും സാധ്യതയുണ്ട്. ഷബീര്‍ അലി വെള്ളമുണ്ടയുടെ പേരും പരിഗണിക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും, മാനന്തവാടിയില്‍ ഒആര്‍ കേളുവും തന്നെ മത്സരിക്കും. പികെ ജയലക്ഷമി മാനന്തവാടിയില്‍ മത്സരിക്കാന്‍ മുന്നിലുണ്ട്. കേളുവിന്റെ ടിക്കറ്റിന്റെ കാര്യം അതുകൊണ്ട് ഉറപ്പിക്കാറായിട്ടില്ല.

ഇവര്‍ മത്സരിക്കും

ഇവര്‍ മത്സരിക്കും

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇവരെ സമ്മതം അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കും. എകെ ആന്റണി കേരളത്തില്‍ നിന്ന് കൊണ്ട് പ്രചാരണങ്ങളെ നയിക്കും. വരും ദിവസങ്ങളില്‍ ആന്റണി പ്രചാരണത്തില്‍ സജീവമാകും. മുഖ്യമന്ത്രി സ്ഥാനം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്നാണ് നിലപാട്. മുഖ്യമന്ത്രി പദം പങ്കിടുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. തിരഞ്ഞെടുപ്പില്‍ സജീവമായാല്‍ ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രി പദത്തില്‍ നോട്ടമിടാന്‍ സാധിക്കും.

മണ്ഡലങ്ങള്‍ മാറില്ല

മണ്ഡലങ്ങള്‍ മാറില്ല

കോണ്‍ഗ്രസിന് ഘടകകക്ഷികളേക്കാള്‍ വലിയ നേട്ടം തന്നെ ഉണ്ടാവണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കൂടുതല്‍ വിലപേശല്‍ ഉണ്ടാവുന്നത് നേതൃത്വത്തെ ദുര്‍ബലമാക്കുമെന്നും എതിരാളികള്‍ക്ക് അവസരമൊരുക്കി കൊടുക്കുമെന്നും രാഹുല്‍ അടക്കമുള്ളവര്‍ കരുതുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം ഉറപ്പാക്കാന്‍ പഴയ ചിലരെ ഒഴിവാക്കുമെന്ന സൂചന തന്നെ കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. അതേസമയം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും ജനവിധി തേടും. മണ്ഡലങ്ങള്‍ മാറുന്നത് പരിഗണനയിലില്ല.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Wayanad
English summary
kerala assembly election 2021: t siddique may contest from kalpetta, team rahul will conduct a survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X