വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവ ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

Google Oneindia Malayalam News

ബത്തേരി: കുറുക്കന്‍മൂലയില്‍ നാട്ടുകാരെ വിറപ്പിച്ച കടുവയെ പിടിക്കാനായില്ലെങ്കിലും പ്രശ്‌നങ്ങള്‍ ബാക്കി. ഇതുവരെ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടതിന്റെ പേരില്‍ കിട്ടേണ്ട നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. 17 വളര്‍ത്ത് മൃഗങ്ങളെയാണ് കുറുക്കന്‍മൂലയിലെ ജനങ്ങള്‍ക്ക് നഷ്ടമായത്. പ്രത്യേക പാക്കേജ് വേണമെന്നാണ് ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാര്‍ശയിലുണ്ടായിരുന്നത്. ഇതിലും തീരുമാനമായിട്ടില്ല. നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. പക്ഷേ നാട്ടുകാര്‍ ഈ പ്രസ്താവനകള്‍ കൊണ്ടൊന്നും തൃപ്തരല്ല.

ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ദിലീപിന്റെ മാനേജറെ വിളിച്ച് വരുത്തി, ചോദ്യം ചെയ്യും, സംവിധായകന്‍ റാഫിയും ക്രൈംബ്രാഞ്ച് ഓഫീസില്‍

1

അതേസമയം വന്യജീവികളും ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയുടെ ആക്രമണത്തില്‍ വളര്‍ത്ത് മൃഗങ്ങളെ നഷ്ടമായ കുറുക്കന്‍ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇത്തരമൊരു നിര്‍ദേശം നല്‍കി ഒരു മാസം പിന്നിട്ടു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. സര്‍ക്കാരിനെതിരെയും കര്‍ഷകര്‍ രോഷത്തിലാണ്. വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കുറുക്കന്‍ മൂലയിലെ കര്‍ഷകര്‍ ആരോപിക്കുന്നു.

കുറുക്കന്‍മൂലയിലും പയ്യമ്പള്ളിയിലുമായി വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടത് പതിമൂന്നോളം കര്‍ഷകര്‍ക്കാണ്. ഇവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം കിട്ടാനുള്ളത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ അധികൃതര്‍ പറയുന്നത് നിലവില്‍ നല്‍കി വരുന്ന നഷ്ടപരിഹാര തുക പാസായെന്നാണ്. ഇത് വളരെ തുച്ഛമായ തുകയെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഈ തുക അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അവര്‍. അതോടൊപ്പം ഉള്‍വനത്തിലേക്ക് കടന്ന കടുവയെ വനംവകുപ്പിന് ഇതുവരെ പിടിക്കാനുമായിട്ടില്ല. കഴുത്തിന് മുറിവേറ്റിട്ടുണ്ട് ഈ കടുവയ്ക്ക്. വന്‍ സന്നാഹം തന്നെ കടുവയെ പിടിക്കാനായി കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ പിടിക്കാനായില്ല.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അടക്കം തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ കുറുക്കന്‍മൂലയിലെ കടുവ പിടി കൊടുത്തിരുന്നില്ല. ഇതോടെ കടുവയ്ക്കായുള്ള തിരച്ചിലും നിര്‍ത്തി. കഴിഞ്ഞ പത്ത് ദിവസമായി കുറക്കന്‍മൂലയിലോ സമീപ പ്രദേശങ്ങളിലോ കടുവ എത്തിയതായി സ്ഥിരീകരിച്ചിട്ടില്ല.ഇതോടെ ഉത്തരമേഖലാ സിസിഎഫ് ഡികെ വിനോദ് കുമാറാണ് തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ടത്. അതേസമയം ബത്തേരിയിലെ സത്രംകുന്നില്‍ വീണ്ടും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് പ്രദേശവാസിയായ രാംദാസ് കടുവയെ കണ്ടത്. വനംവകുപ്പ് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് കടുവയെ ഉള്‍ക്കാട്ടിലിലേക്ക് തുരത്തുകയായിരുന്നു.

നേരത്തെ കുറുക്കന്‍മൂലയിലും പരിസരത്തുമെല്ലാം കെണിയൊരുക്കി കാത്തിരുന്നിട്ടും കടുവ കുടുങ്ങിയിരുന്നില്ല. എല്ലാ സന്നാഹവുമായി വനംവകുപ്പ് ഇവിടെ കാത്തിരിക്കുകയായിരുന്നു.കടുവയെ ഒളിയിടത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ പലസ്ഥലത്തും പടക്കം പൊട്ടിച്ചുനോക്കുക വരെ ചെയ്തിരുന്നു. എന്നാല്‍ അതിലും രക്ഷയുണ്ടായിട്ടില്ല. ബേഗൂര്‍ റേഞ്ചിലെ വിവിധയിടങ്ങളിലൂടെയാണ് കടുവ സഞ്ചാരിച്ചിരുന്നത്. മാനന്തവാടി നഗരസഭാ അതിര്‍ത്തിയിലാണ് കടുവ പതിനേഴ് വളര്‍ത്ത് മൃഗങ്ങളെ കൊന്നത്.

മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?

Recommended Video

cmsvideo
ഒരു തോട്ടിപോലുമില്ലാതെ കടുവയെ പിടിക്കാൻ വനംവകുപ്പ്..തേച്ചൊട്ടിച്ച്‌ നാട്ടുകാർ | Oneindia Malayalam

Wayanad
English summary
kurukkanmoola tiger attack cattles and pets, compensation delayed says locals protest grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X