കാരുണ്യ ഹസ്തം നീട്ടി മെഗാതാരം: വയനാട്ടിലെ ആദിവാസി ഊരുകളില്‍ ഓണക്കോടി എത്തിച്ച് മമ്മൂട്ടി
കല്‍പ്പറ്റ: ആദിവാസി ഊരുകളില്‍ സഹായമെത്തിച്ച് സൂപ്പര്‍ താരം മമ്മൂട്ടി. ഓണക്കോടി വിതരണമാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ വഴി നടത്തിയത്. വയനാട് ജില്ലയിലെ കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളിലുള്ള 77 ആദിവാസി സഹോദരങ്ങളാണ് ഓണക്കോടി നല്‍കിയത്.
മമ്മൂട്ടിയുടെ സുഹൃത്തും നിര്‍മാതാവ് കൂടിയായ ജോര്‍ജും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയറിന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടി വിതരണം ചെയ്യുന്നതെന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു.

ആദിവാസി സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ പദ്ധതിയാണ് പൂര്‍വികം. കേരളത്തിലെ ആദിവാസി സഹോദരങ്ങള്‍ക്ക് വളരെയേറ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പൂര്‍വികമെന്നും ഡിഎഒ അറിയിച്ചു.
ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍
നേരത്തെ അശരണരായ വിദ്യാര്‍ത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുല പദ്ധതിക്ക് കെയര്‍ ആന്‍ഡ് ഷെയര്‍ തുടക്കമിട്ടിരുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസവും ഇതിനൊപ്പം ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.
വിദ്യാമൃതം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളേജ് വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാകും. എഞ്ചിനീയറിംഗ് അടക്കമുള്ള ബിരുദ കോഴ്‌സുകളും ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.












Click it and Unblock the Notifications