ഡോക്യുമെന്ററിയില്‍ നിന്ന് വനിതാ നേതാക്കളെ ഒഴിവാക്കി; പ്രസംഗത്തിനിടെ ചോദ്യം ഉയർത്തി നൂര്‍ബിന റഷീദ്
വയനാട്: മുസ്ലീം ലീഗ് നേതാവ് പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ നിന്ന് വനിതാ ലീഗിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് നൂര്‍ബിന റഷീദ്.
ജില്ലയില്‍ വനിതാ ലീഗിന്റെ ഉന്നമനത്തിനായി പിന്തുണ നല്‍കിയ പി കെ അബൂബക്കറിന്റെ രാഷ്ട്രീയ ജീവിതം പറയുമ്പോള്‍ തങ്ങളെ ഒഴിവാക്കിയത് ദു:ഖകരമാണെന്ന് അവര്‍ പറഞ്ഞു. മുസ്ലീം ലീഗ് വയനാട് ഖാഇദെ മില്ലത്ത് പുരസ്‌കാരദാനച്ചടങ്ങില്‍ ലീഗ് നേതാക്കള്‍ വേദിയിലിരിക്കെ ആയിരുന്നു വിമര്‍ശനം.

സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുമോ എന്ന് വിചാരിച്ചത് കൊണ്ടാണോ വനിതാ ലീഗിനെ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കിയതെന്നും വനിതാ ലീഗിനെ ഒഴിവാക്കിയത് ദു:ഖകരമാണെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം

നൂര്‍ബിന റഷീദിന്റെ വാക്കുകള്‍:
പുരസ്‌കാരത്തിനര്‍ഹനായ പി കെ അബൂബക്കറിനെ കുറിച്ചുള്ള ഡോക്യുമെന്ററി വേദിയില്‍ പ്രദര്‍ശിപ്പിച്ചിതിന് ശേഷമായിരുന്നു നൂര്‍ബിന റഷീദിന്റെ തുറന്ന വിമര്‍ശനം.'പി കെയുടെ കര്‍മ്മ പദത്തിലെ പൊന്‍തൂവലാണ് വനിതാ ലീഗിന്റെ നിരീക്ഷകന്‍ എന്നത്. പക്ഷേ എനിക്കറിയില്ല സ്ത്രീകളുടെ കൂടെ ഇരിക്കുന്നത് കൊണ്ടോ സ്ത്രീകളുടെ കൂടെ നടക്കുന്നത് കൊണ്ടോ ഉള്ള ഫോട്ടോകള്‍ വിമര്‍ശനത്തിന് വരണ്ട എന്ന ്‌വിചാരിച്ചാണോ ഈ ഡോക്യുമെന്ററി തയ്യാറാക്കിയവര്‍ വനിതാ ലീഗിനെ മാറ്റിനിര്‍ത്തിയത്. ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയുന്നു.നമുക്ക് ആരേയും പേടിക്കേണ്ടതില്ല..''

മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍,കെ.പി.എ മജീദ് തുടങ്ങിയിവരെ വേദിയിലിരുത്തിയായിരുന്നു നൂര്‍ബിനയുടെ വിമര്‍ശനം. വനിതാലീഗ് നേതാവ് പ്രസംഗിക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞത് നേരത്തെയും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ചടങ്ങല്‍ പുരസ്‌കാരദാനം നിര്‍വ്വഹിച്ചത്.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ അപകടമെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെ വിവാദം ശക്തമായിരുന്നു.












Click it and Unblock the Notifications