Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തങ്ങ യാത്ര ഇനി പൊളിക്കും; റെഡിയായി വനംവകുപ്പിന്റെ ബസ്സുകള്‍, ഒറ്റപ്രശ്‌നം മാത്രം മുന്നില്‍!!

ബത്തേരി: മുത്തങ്ങയിലൂടെ ഒരു വൈല്‍ഡ് ലൈഫ് യാത്ര. ആരാണ് അത് ആഗ്രഹിക്കാത്തത്. അത് ഇനി ഏറ്റവും ഗംഭീരമാകും. ബസ്സിലെ ചില്ല് ജനാലകള്‍ക്ക് അരികിലിരുന്ന് ഇനി മുത്തങ്ങ വനത്തിന്റെ ഭംഗിയാസ്വദിക്കാം. ഇതൊരു ഫോറസ്റ്റ് ടൂറിസമാക്കി മാറ്റാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്.

1

സന്ദര്‍ശകരെ ഒരല്‍പ്പം ഞെട്ടിക്കാന്‍ കൂടിയാണ് വനംവകുപ്പിന്റെ തീരുമാനം. പതിനഞ്ച് കിലോമീറ്റര്‍ നീളുന്ന വനയാത്രയ്ക്കാണ് വനംവകുപ്പ് ഒരുങ്ങുന്നത്. ഈ ചുറ്റളവിലെ കാനന ഭംഗി ആസ്വദിക്കാനായി രണ്ട് പുതിയ ബസ്സുകളാണ് എത്തിച്ചിരിക്കുന്നത്.

ചുരുങ്ങി പറഞ്ഞാല്‍ മുത്തങ്ങയിലെ കാനന യാത്ര ഇനി മുതല്‍ കളറാവുമെന്ന് ചുരുക്കം. പുതിയതായി ബസ്സുകള്‍ എത്തിച്ചത് ഒരു മാസം മുമ്പാണ്. എന്നാല്‍ ഇത് കാടില്‍ ഇറങ്ങുന്നത് കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

ഒരു ബസ്സില്‍ 22 സഞ്ചാരികള്‍ക്കാണ് യാത്ര ചെയ്യാന്‍ പറ്റുകയെന്ന് റേഞ്ച് ഓഫീസറായ സുനില്‍ കുമാര്‍ പറയുന്നു. രാവിലെയും വൈകീട്ടും രണ്ട് വീതം സര്‍വീസുകള്‍ ഓരോ ബസ്സിനും നടത്താനാകുമെന്നാണ് വനംവകുപ്പ് കരുതുന്നത്.

അതേസമയം നിലവില്‍ മുത്തങ്ങ ടാക്‌സി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ജീപ്പുകളാണ് സഫാരി നടത്തികൊണ്ടിരിക്കുന്നത്. മുപ്പതോളം ജീപ്പുകള്‍ ഇവരുടേതായി മുത്തങ്ങയിലുണ്ട്. ബസ്സുകള്‍ വരുന്നതോടെ തങ്ങളുടെ തൊഴില്‍ ഇല്ലാതാകുമെന്നാണ് ജീപ്പ് ഡ്രൈവര്‍മാരുടെ പരാതി.

നഷ്ടമാകുന്ന തൊഴിലിന് പകരം തൊഴില്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് തവണ ജീപ്പ് ഡ്രൈവര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു വട്ടംകൂടി ചര്‍ച്ച നടത്തിയ ശേഷം ബസ്സുകള്‍ ഓടിച്ച് തുടങ്ങാനാണ് തീരുമാനം.

നിലവില്‍ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുമാണ് മുത്തങ്ങയിലെ സഫാരി ടൈം. രാവിലെ നാല്‍പ്പത് വാഹനങ്ങള്‍ക്കാണ് പ്രവേശനം. ഉച്ചയ്ക്ക് ശേഷം ഇരുപത് വാഹനങ്ങള്‍ക്കും പ്രവേശനമുണ്ട്. ബസ്സുകള്‍ വരുന്നതോടെ ആകെയുള്ള അറുപത് ട്രിപ്പുകളില്‍ എട്ടെണ്ണം ബസ്സുകളുടേതായി മാറും.

ഈ ട്രിപ്പുകള്‍ ജീപ്പുകള്‍ക്ക് നഷ്ടമാകും. ഘട്ടം ഘട്ടമായി കൂടുതല്‍ ബസ്സുകള്‍ എത്തുന്നതോടെ ജീപ്പ് ട്രിപ്പുകളുടെ എണ്ണം വീണ്ടും കുറയും. ഒരു ദിവസം അറുപത് ജീപ്പുകള്‍ ഓടുമ്പോള്‍ പരമാവധി വൈല്‍ഫ് സഫാരി ലഭ്യമാകുക 420 പേര്‍ക്കാണ്. ബസ്സുകള്‍ വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഈ സഫാരി അടിപൊളിയാക്കാം.

കണ്‍മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

50 ലക്ഷത്തോളം മുടക്കിയാണ് ഈ ബസ്സുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇനി ഓണ്‍ലൈന്‍ ബുക്കിംഗും ഉടന്‍ തുടങ്ങും. പ്രവേശന ടിക്കറ്റും കാനന സഫാരി ടിക്കറ്റും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് ശ്രമം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഈ സൗകര്യം കൂടി വന്നാല്‍ കൂടുതല്‍ പേര്‍ മുത്തങ്ങിലേക്ക് എത്തും. പ്രാദേശികമായി നിശ്ചിത ടിക്കറ്റുകള്‍ ഒഴിച്ചിടും. ബാക്കി ടിക്കറ്റുകളാണ് ഓണ്‍ലൈനായി നല്‍കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+